കൃഷിയിടത്തിൽ കെണിവെച്ചയാൾ അറസ്റ്റിൽ: വയനാട്ടിൽ പുലിയെ പിടിച്ചത് മയക്കുവെടി വെച്ച്!!
സുൽത്താൻ ബത്തേരി: പുലി കെണിയിൽ വീണ സംഭവത്തിൽ കെണിവെച്ച സ്ഥലം ഉടമ അറസ്റ്റിൽ. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് മൂലങ്കാവ് സ്വദേശിയായ ഏലിയാസിനെ അറസ്റ്റ് ചെയ്തത്. കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ട പുള്ളിപ്പുലിയെ പിന്നീട് മയക്കുവെടി വെച്ചാണ് പിടികൂിയത്. ഇതിന് പിന്നാലെയാണ് സ്ഥലമുടമയെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങൾക്ക് സ്വകാര്യ വ്യക്തി സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങുന്നത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. രാവിലെ എട്ട് മണിയോടെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. പുലിയെ മയക്കുവെടി വെച്ച് വീഴ്ത്തുന്നതിനായി ഡോക്ടർ എത്താനും വൈകിയിരുന്നു. പുലിയെ കാട്ടിൽ കൊണ്ടുപോയി വിടുന്നതിനായി കൂട് എത്തിച്ചെങ്കിലും എല്ലാം നിമിഷം നേരം കൊണ്ട് വിഫലമായിത്തീരുകയായിരുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെ ഡോക്ടർ എത്തി മയക്കുവെടി വെയ്ക്കാനുള്ള ശ്രമം നടത്തുമ്പോഴാണ് പുലി കെണിയിൽ നിന്ന് രക്ഷപ്പെട്ടോടുന്നത്. ഇതോടെ ജനവാസ മേഖലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പുലിയുടെ കാല്പാടുകൾ പിന്തുടർന്ന് ഉദ്യോഗസ്ഥർ പുലിയെ മയക്കുവെടി വെച്ച് വീഴ്ത്തുകയായിരുന്നു.












Click it and Unblock the Notifications