മുത്തങ്ങയില്‍ മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റില്‍; വാഹനപരിശോധനക്കിടെ പിടികൂടിയത് 1300 ഗുളികകള്‍
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയില്‍ വീണ്ടും മയക്കുമരുന്ന് പിടികൂടി. മുത്തങ്ങ എക്‌സൈസ് ചെക്കുപോസ്റ്റില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് 1300 മയക്കുമരുന്ന് ഗുളികകളുമായി കോഴിക്കോട് കുറ്റിച്ചിറ മൂച്ചിക്കര്‍ ബര്‍ജിസ് റഹ്മാന്‍ (22) പിടിയിലായത്. ലഹരിഗുളികയായ ട്രമഡോളാണ് പിടിച്ചെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പെ ഇതേ സ്ഥലത്ത് വെച്ച് സമാനമായ ഗുളികകള്‍ എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു, വാഹന പരിശോധനക്കിടെ മൈസൂരില്‍ നിന്നും കോഴിക്കോടിന് വരികയായിരുന്ന കെഎസ് ആര്‍ ടി സി ബസില്‍ നിന്നുമാണ് ഗുളികകളുമായി യുവാവിനെ കസ്റ്റഡിയിലെടുത്തത്.

യുവാവിന്റെ കൈവശമുണ്ടായിരുന്ന ബാഗിലായിരുന്നു ഗുളികകള്‍ സൂക്ഷിച്ചിരുന്നത്. എക്‌സൈസ് ഇന്റലിജന്റ്‌സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എംകെ സുനില്‍, ബൈജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഗുളികകള്‍ പിടിച്ചെടുത്തത്. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ലഹരി ഗുളികകള്‍ വില്‍ക്കുന്നയാളാണ് പിടിയിലായ ബര്‍ജീഫ് റഹ്മാനെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ബര്‍ജിസിനെ കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications