Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം: വയോധികൻ മരിച്ചു, സംഭവം പനമരത്ത്!!

Recommended Video

cmsvideo
    വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

    കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു പനമരം കാപ്പുംചാൽ ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പാൽ അളന്ന് തിരിച്ചു വീട്ടിലേക്ക് പോകും വഴിയാണ് ആനയുടെ ആക്രമണമുണ്ടാവുന്നത്. ആനയുടെ ചവിട്ടേറ്റ രാഘവൻ ഏറെ നേരം റോഡിൽ കിടന്നതായും പറയുന്നു.

    പിന്നീട് വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് രാഘവനെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രാവിലെ ഏഴരയോടെ മരിക്കുകയായിരുന്നു. വീടിന് മീറ്ററുകൾ മാത്രം അകലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വയനാട്ടിലെ വടക്കനാട് നാട്ടുകാര്‍ക്ക് ഭീഷണിയുയര്‍ത്തിയ കാട്ടാനയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പനമരത്തെ കാട്ടാന ആക്രമണം.

    raghavanwayanad-


    മൃതദേഹം നിലവിൽ മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് രണ്ട് ദിവസമായി കാട്ടാന ശല്യം രൂക്ഷമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. പനമരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ സുരേഷിന് പിതാവാണ് മരിച്ച രാഘവൻ. മാധവിയാണ് ഭാര്യ. മറ്റ്മക്കൾ: ബാബു, മനോജ്, വിനീഷ്, അജീഷ് .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+