വയനാട്ടില്‍ വീണ്ടും വാഹനാപകടം: കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു; സംഭവം മുത്തങ്ങയില്‍
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാകുന്നു. ഞായറാഴ്ച കോഴിക്കോട്-മൈസൂര്‍ ദേശീയ പാതയില്‍ മുത്ത ങ്ങയിലാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കോഴിക്കോട് സിവില്‍ സ്റ്റേഷനുസമീപം താമസിക്കുന്ന കുന്നേല്‍ ജോസ്‌തോമസ് (70) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ജോസ് തോമസിന്റെ ഭാര്യ ഷീല (64)ക്ക് നെഞ്ചിനും കൈക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെ എസ് ആര്‍ ടി സി ബസ് യാത്രികനായിരുന്ന സമ്പത്ത്(54) എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സമ്പത്തിന്റെ പരിക്ക് ഗുരുതരമല്ല, ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുത്തങ്ങ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപം അപകടമുണ്ടായത്.

ബത്തേരിയില്‍ നിന്നും ഗുണ്ടല്‍പേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, എതിര്‍ദിശയിലൂടെയെത്തിയ കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്നവരെ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഒരാഴ്ചക്കുള്ളില്‍ വയനാട്ടില്‍ കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍പ്പെടുന്നത് ആറാമത്തെ തവണയാണ്. കഴിഞ്ഞ ദിവസം മാനന്തവാടി പേര്യയില്‍ ടിപ്പറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് ടിപ്പര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications