വയനാട് ചുരത്തിൽ ചരക്കു ലോറി കൊക്കയിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു: ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
കല്‍പ്പറ്റ: വയനാട് ചുരത്തിൽ ചരക്കു ലോറി കൊക്കയിലേക്ക് മറിഞ്ഞ് ലോറിയുടെ ക്ലീനര്‍ മരിച്ചു. ചുരം ഒമ്പതാം വളവിലാണ് അപകടം. 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് ലോറി മറിയുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തമിഴ്നാട് രായം സ്വദേശി രഘു( 26) ആണ് മരിച്ചത്. ഫയർഫോഴ്സും, പോലീസും ചുരം സംരക്ഷണ സമിതിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വരികയാണ്.

ഫയർഫോഴ്സും, പോലീസും ചുരം സംരക്ഷണ സമിതിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. ലോറിയിൽ എത്ര പേരുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ചുരം ഇറങ്ങുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേസിയാണ് അപകടത്തില്‍ മരിച്ചത്.












Click it and Unblock the Notifications