വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് യുവാവ് മരിച്ചു: ജില്ലയില്‍ അഞ്ച് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാടിനെ ഭീതിയിലാഴ്ത്തി കുരങ്ങുപനി ബാധിച്ച് ഒരു മരണം. തിരുനെല്ലി പഞ്ചായത്തിലെ അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ ബേഗൂര്‍ കോളനിയിലെ രാജു-കമല ദമ്പതികളുടെ മകൻ സുന്ദരന്‍ (27) ആണ് ശനിയാഴ്ച വൈകിട്ട് മരിച്ചത്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: അനിശ്ചിതത്വം തുടരുമ്പോഴും ജില്ലയില്‍ യു ഡി എഫ് പ്രചരണം ശക്തംബ്രുവരി 27ന് ബാവലിയില്‍ ജോലിക്ക് പോയപ്പോഴാണ് സുന്ദരന് ചെള്ളു കടിയേറ്റതെന്നാണ് സംശയം.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: അനിശ്ചിതത്വം തുടരുമ്പോഴും ജില്ലയില്‍ യു ഡി എഫ് പ്രചരണം ശക്തംരാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: അനിശ്ചിതത്വം തുടരുമ്പോഴും ജില്ലയില്‍ യു ഡി എഫ് പ്രചരണം ശക്തം

അന്ന് പുഴയരികില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കുരങ്ങിന്റെ മൃതദേഹത്തിന് സമീപം സുന്ദരന്‍ ചെന്നിരുന്നതായി സൂചനയുണ്ട്. ഈ ഭാഗത്തു തന്നെ ജോലിക്ക് വന്നിരുന്ന രണ്ട് പേര്‍ക്ക് ആദ്യമേ രോഗബാധ സ്ഥിരീകരിച്ചിരുന്നു. 2015ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് കുരങ്ങുപനി മരണം സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ ആകെ അഞ്ച് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മാര്‍ച്ച് 22, 23 തീയതികളിലായി ബാവലിയിലെ ഒരു വീട്ടമ്മയ്ക്കും, കാട്ടിക്കുളം രണ്ടാംഗേറ്റിലെ ഒരു യുവാവിനും രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് പുറമെ കര്‍ണാടകയില്‍ സ്ഥിരതാമസക്കാരായ രണ്ട് വയനാട്ടുകാര്‍ക്കും രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ആകെ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച ആദിവാസി യുവാവ് സുന്ദരന് ഈമാസം ആറിനാണ് രോഗം ബാധിച്ചത്.

monkey-1546867

തുടര്‍ന്ന് 10ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും 11ന് കുരങ്ങുപനി സ്ഥിരീകരിക്കുകയും ചെയ്തു. 13ാം തിയ്യതി ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ശനിയാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജില്‍ വെച്ച് മരിക്കുകയുമായിരുന്നു. തിരുനെല്ലി പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചതായും ഇവര്‍ ചികിത്സയിലാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക അറിയിച്ചു.

കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഭീതിയിലായ വയനാട്ടില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നുമാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം. അവിവാഹിതനാണ് മരിച്ച സുന്ദരന്‍. സഹോദരങ്ങള്‍: രാജന്‍, ജ്യോതി.

Wayanad
English summary
man dies of Monkey fever in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X