വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോയമ്പേട് മാർക്കറ്റിൽ നിന്നെത്തിയ പുൽപ്പള്ളി സ്വദേശിക്ക് കൊവിഡ്: സമ്പർക്കപ്പട്ടികയിൽ ആരുമില്ല!!

Google Oneindia Malayalam News

കൽപ്പറ്റ: വയനാട്ടിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചെന്നൈ കോയമ്പേട് മാർക്കറ്റിൽ ജോലി ചെയ്തിരുന്നയാൾക്ക്. പുൽപ്പള്ളി കളനാടിക്കൊല്ലി സ്വദേശിയായ നാൽപ്പതുകാരൻ കോയമ്പേട് മാർക്കറ്റിൽ സെയിൽസ് മാനായി ജോലി നോക്കി വരികയായിരുന്നു. മെയ് 20ന് വയനാട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹത്തെ അതേ ദിവസം മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇനി തട്ടിപ്പ് നടക്കില്ല, ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് ഏണിയില്‍ പോലീസുണ്ടാവും, അമ്പരിപ്പിക്കുന്ന കാരണം!ഇനി തട്ടിപ്പ് നടക്കില്ല, ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് ഏണിയില്‍ പോലീസുണ്ടാവും, അമ്പരിപ്പിക്കുന്ന കാരണം!

ചെന്നൈയിൽ നിന്ന് വയനാട്ടിൽ മടങ്ങിയെത്തിയ ഇദ്ദേഹം ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ല. മെയ് 19ന് കോയമ്പേട് മാർക്കറ്റിൽ നിന്ന് ടാക്സിയിൽ യാത്ര തുടങ്ങിയ ഇദ്ദേഹം രാത്രി ഒമ്പത് മണിയോടെ വാളയാർ ചെക്ക്പോസ്റ്റിൽ നിന്ന് പരിശോധനാ നടപടികൾ പൂർത്തിയാക്കി രാത്രി 12.30ന് ലക്കിടി ചെക്ക് പോയിന്റ് പിന്നിട്ടു. പുലർച്ചെ 1.30ന് കൈനാട്ടിയിലെത്തിയ ശേഷം രണ്ട് മണിക്കൂർ വിശ്രമിച്ച ശേഷം രാവിലെ അഞ്ചേകാലോടെ പുൽപ്പള്ളി സർക്കാർ ആശുപത്രിക്ക് സമീപത്ത് നിന്ന് ആംബുലൻസിൽ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ആരുമായും ഇദ്ദേഹം സമ്പർക്കം പുലർത്തിയിട്ടില്ല.

3-158

നേരത്തെ കോയമ്പേട് മാർക്കറ്റിൽ നിന്ന് മടങ്ങിയെത്തിയ ലോറി ഡ്രൈവറിൽ നിന്നാണ് വയനാട്ടിൽ കുടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർ കൂടി കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടതോടെ 13 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മരുമകന്റെ സമ്പർക്കപ്പട്ടികയിലുള്ള 36 വയസ്സുകാരൻ, മകളുടെ സമ്പർക്കപ്പട്ടികയിൽ വരുന്ന രണ്ട് വയസ്സുള്ള പെൺകുട്ടി എന്നിവരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇതിന് പുറമേ കോയമ്പേട് മാർക്കറ്റിൽ നിന്ന് തിരിച്ചെത്തിയ ചീരാൽ സ്വദേശിയുടെ സമ്പർക്കപ്പട്ടികയലുള്ള 29കാരനും രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുള്ളത്. ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിച്ച 12 പേർ ഉൾപ്പെടെ 21 പേരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

അതേ സമയം ജില്ലയിൽ എടവക പഞ്ചായത്തിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജില്ലാ കളക്ടർ അദീല അബ്ദുള്ളയാണ് ഉത്തരവിറക്കിയിട്ടുള്ളത്. പഞ്ചായത്തിലെ 9, 10 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ തുടരുമെങ്കിലും ഒന്ന് മുതൽ ഏഴ് വരെയുള്ള വാർഡുകളും 11, 12, 13, 15, 17, 18, 19 എന്നീ വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിയമലംഘകര്‍ സൂക്ഷിക്കുക, അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍.... അവര്‍ കാത്തിരിക്കുന്നുണ്ട്നിയമലംഘകര്‍ സൂക്ഷിക്കുക, അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍.... അവര്‍ കാത്തിരിക്കുന്നുണ്ട്

ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ ഒരു കുടുംബത്തിലെ നാലുപേർ പിടിയിൽട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ ഒരു കുടുംബത്തിലെ നാലുപേർ പിടിയിൽ

Wayanad
English summary
Man from Koyambedu market tests coronavirus positive in Wayanad district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X