വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: പ്രതിക്ക് 10 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. പ്രതി ചീരാല്‍ കൊഴുവണ ചേനോത്ത് സി.പി.റോയി (36)യെയാണ് അഡീഷണല്‍ ഡിസ്ട്രീക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ.രാമകൃഷ്ണന്‍ തടവും പിഴയും വിധിച്ചത്. ചീരാല്‍ കൊഴുവണ സ്വദേശിയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.

<strong>മൂകാംബിക ദര്‍ശനത്തിനുപോയ കുടുംബത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാലുമരണം</strong>മൂകാംബിക ദര്‍ശനത്തിനുപോയ കുടുംബത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാലുമരണം

മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ഐ പി സി 376 വകുപ്പ് പ്രകാരം പത്ത് വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം, 363ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവിശിക്ഷ അനുഭവിക്കണം. ഐ.പി.സി 366 വകുപ്പു പ്രകാരം ഏഴു വര്‍ഷം തടവും 25000 രൂപ പിഴയും അടക്കണം. പിഴ അടക്കാത്ത പക്ഷം 6 മാസം തടവു അനുഭവിക്കണം. മൂന്നു വകുപ്പുകള്‍ പ്രകാരം മൊത്തം 22 വര്‍ഷമാണ് തടവുശിക്ഷയെങ്കിലും ശിക്ഷാകാലാവാധി ഒന്നിച്ചു പത്ത് വര്‍ഷം അനുഭവി്ച്ചാല്‍ മതി. അതേ സമയം മൂന്നു വകുപ്പുകള്‍ പ്രകാരം വിധിച്ച പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും.

royaccused-1

2010 ജൂണ്‍ 28നായിരുന്നു കേസിനാസ്പദമായി സംഭവം. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ബലാത്സംഗം നടന്നതായി തെളിഞ്ഞത്. എസ് ഐ പി. എല്‍. ഷൈജുവിനായിരുന്നു അന്ന് അന്വേഷണചുമതല. തുടര്‍ന്ന് പ്രതി റോയിയുമായി പെണ്‍കുട്ടിക്ക് അടുപ്പ മുണ്ടാ യിരുന്നുവെന്നും ഇയാള്‍ ബത്തേരി ചുങ്കത്തെ ഫാന്‍സി കടയില്‍ വെച്ച് ബലാത്സംഗം ചെയ്തതിലുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തി. തുടര്‍ന്ന് സി.ഐ. ഷാജി വര്‍ഗീസും പിന്നീട് സി ഐ. ജസ്റ്റിന്‍ അബ്രാഹാമും അന്വേഷണം നടത്തി.

2016-ല്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കവെ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസാണ് രണ്ടാം പ്രതി ജോബിന്‍ തോമസിനെ മാപ്പ് സാക്ഷിയാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് പ്രകാരം രണ്ടാം പ്രതിയെ മാപ്പു സാക്ഷിയാക്കി പ്രഖ്യാപിച്ചു. ഇതിനെതിരെ ഒന്നാം പ്രതി റോയി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബെഞ്ചും ജോബിന്‍ തോമസിനെ മാപ്പുസാക്ഷിയാക്കി. 2018-ല്‍ കേസിന്റെ തുടര്‍ വിചാരണ ആരംഭിച്ചപ്പോള്‍ സി.ഐ. എം.ഡി.സുനിലായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തിന്റെ പല ഘട്ടത്തിലും പോലീസില്‍ ഇങ്ങനെ മാറ്റങ്ങളുണ്ടായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രതയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കോടതിയെ സഹായിച്ചത്. സംഭവ സമയം പ്രതി വിവാഹിതനായിരുന്നു. ഇപ്പോള്‍ രണ്ട് മക്കളുടെ പിതാവുമാണ്. അഭിലാഷ് ജോസഫായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. വിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും കോടതിയില്‍ എത്തിയിരുന്നു.

പ്രതി സി പി റോയി

Wayanad
English summary
man got 10 year imprisonment for girls suicide after molestation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X