പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റു മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
കൽപ്പറ്റ: വയനാട്ടിലെ പുൽപ്പള്ളി കാപ്പിസെറ്റിലുണ്ടായ വെടിവെപ്പിൽ യുവാവ് മരിച്ചു. മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ. പുൽപ്പള്ളി കാപ്പിസെറ്റ് കന്നാരംപുഴ പ്രദേശത്താണ് സംഭവം. വെടിയേറ്റ് പുൽപ്പള്ളി അമരക്കുനി സ്വദേശി കാട്ടു മാക്കൽ നിധിൻ പത്മനാഭൻ (32) ആണ് മരിച്ചത്. വെടിവെപ്പിൽ ഗുരുതരപരിക്കേറ്റ നിധിന്റ ബന്ധുകൂടിയായ കാട്ടുമാക്കേൽ കിഷോർ ക(55) ആണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. പുളിക്കൽ ചാർളി എന്നയാളാണ് വടിയുതിർത്തതെന്നാണ് ലഭിക്കുന്ന സൂചന.
ഇയാൾ ക്കായി പോലീസ് തിരച്ചിൽ തുടങ്ങി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കന്നാരം പുഴ ഗ്യാസ് ഗോഡൗണിന് സമീ പമാണ് സംഭവം മുണ്ടായത്. നിധിന്റെ നെഞ്ചിന്റെ ഇടതുഭാഗത്തും കിഷോറിന് വയറിനുമാണ് വെടിയേറ്റത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിച്ച സൂചന.

കന്നാരം പുഴയടങ്ങിയ സ്ഥലങ്ങൾ കർണാടക വനാതിർത്തിപ്രദേശമായതിനാൽ പ്രതി വനത്തിലേക്ക് കടന്നെന്നാണ് പോലീസ് കരുതുന്നത്. തിരച്ചിൽ ഊർജിതമാക്കാനാണ് പോലീസിന്റ ശ്രമം. നാടൻ തോക്കിൽ നിന്നുമാകാം വെടിയുതിർത്തതെന്നാണ് സംശയം. പത്മനാഭൻ സരോജിനി ദമ്പതികളുടെ മകനാണ് മരിച്ച നിധിൻ. ഭാര്യ:ആതിര, മകൾ:യാമി.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications