കുടുംബ വഴക്ക്; ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു, പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍, സംഭവം വയനാടിൽ...
സുല്‍ത്താന്‍ബത്തേരി: ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. സുല്‍ത്താന്‍ബത്തേരി മാതമംഗലം ഉള്ളിലം പണിയക്കോളനിയിലെ മോഹനനാ(35)ണ് ഭാര്യ ശോഭ (30)യെയും, മകന്‍ ആദിദേവിനെയും (നാല്) വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം.
മലപ്പുറം ജില്ലാ വിഭജനം: എസ്ഡിപിഐ പറയുന്നതിനെ പിന്താങ്ങേണ്ട ഗതികേട് കോൺഗ്രസിനില്ലെന്ന് ആര്യടന്‍
ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സമീപത്തെ തോട്ടത്തില്‍ മോഹനനെ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ കുടുംബപ്രശ്‌നമാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഗുരുതരമായി പരിക്കേറ്റ ശോഭയെയും ആദിദേവിനെയും ആദ്യം സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമെന്ന് കണ്ട് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

സംഭവം നടക്കുന്നത് ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കാണ്. പിന്നീട് പത്ത് മണിയോടെയാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ റെയില്‍വെ ജീവനക്കാരനാണ് മരിച്ച മോഹനന്‍. പരിക്കേറ്റ ഭാര്യ ശോഭ ട്രൈബല്‍ പ്രൊമോട്ടറായി ജോലി ചെയ്തുവരികയാണ്.












Click it and Unblock the Notifications