വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മംഗലം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വ്യാഴാഴ്ച; വിജയിക്കുന്നയാള്‍ നെന്മേനി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റാവും, ഇരുമുന്നണികളും ശുഭപ്രതീക്ഷയില്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ബത്തേരി താലൂക്കില്‍ ഉള്‍പ്പെടുന്ന നെന്മേനി ഗ്രാമപഞ്ചായത്തിലെ മംഗലം വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ഏറെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. മുട്ടില്‍, പടിഞ്ഞാറത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകള്‍ അടുത്തിടെ യു ഡി എഫ് തിരിച്ചുപിടിച്ചിരുന്നു. ഇതിന് പിന്നാലെ സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ ഫെബ്രുവരി 23ന് യു ഡി എഫ് നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കുകയാണ്.

എക്‌സപ്ലോർ ഇടുക്കി; ഇനി ഒരാഴ്ചകൂടി! ആകർഷകമായ മത്സരങ്ങൾ....

ഈ സാഹചര്യത്തില്‍ മംഗലം വാര്‍ഡിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ ഒരു പഞ്ചായത്തിന്റെ കൂടി പ്രസിഡന്റ് പദം യു ഡി എഫിന് ലഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എല്‍ ഡി എഫിന് ഏറെ നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ഏത് വിധേനയും വാര്‍ഡ് നിലനിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് എല്‍ ഡി എഫ്. യു ഡി എഫിലെ കെ സി പത്മനാഭനും, എല്‍ ഡി എഫിലെ പുഷ്പവല്ലിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്.

Pushpavalli and Padmanabhan

വിജയിക്കുന്നയാള്‍ പഞ്ചായത്ത് പ്രസിഡന്റാവുമെന്നതാണ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നത്. യു ഡി എഫും എല്‍ ഡി ഫും തമ്മിലാണ് പ്രധാനമത്സരമെങ്കിലും ബി ജെ പിക്കും വാര്‍ഡില്‍ ശക്തമായ സ്വാധീനമുണ്ട്. പീഡനക്കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി ആര്‍ കറപ്പന്‍ രാജിപ്രസിഡന്റ് സ്ഥാനവും, വാര്‍ഡ് മെമ്പര്‍ സ്ഥാനവും രാജി വെച്ചതിനെ തുടര്‍ന്നാണ് മംഗലം വാര്‍ഡില്‍ ഉപതിരഞ്ഞെപ്പ് നടക്കുന്നത്.

പട്ടികജാതി സംവരണമാണ് പ്രസിഡന്റ് സ്ഥാനം. അതുകൊണ്ട് തന്നെ സംവരണവാര്‍ഡായ മംഗലം വാര്‍ഡിലെ വിജയം പ്രസിഡന്റ് പദവിയിലെത്താനുള്ള എളുപ്പമാര്‍ഗമാണ്. എല്‍ ഡി എഫിനാണ് ഗ്രാമപഞ്ചായത്തില്‍ ഭൂരിപക്ഷമുള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫും പിടിച്ചെടുക്കാന്‍ യു.ഡി.എഫും ശ്രമിക്കുമ്പോള്‍ ബി ജെ പിയും വിജയപ്രതീക്ഷ കൈവിടുന്നില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 82 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കറപ്പന്‍ മംഗലം വാര്‍ഡില്‍ വിജയിച്ചത്. പട്ടികജാതിവിഭാഗത്തിന് സംവരണം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവില്‍ ഒരംഗങ്ങളുമില്ലെന്നതാണ് ഏറെ ശ്രദ്ധേയം. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആരുവിജയിച്ചാലും പ്രസിഡണ്ടാകും. വ്യാഴാഴ്ച രാവിലെ എഴുമണിമുതല്‍ അഞ്ചുമണിവരെ ചുള്ളിയോട് ഗവ.എല്‍.പിസ്‌കൂളിലാണ് പോളിംഗ്.

വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് വോട്ടെണ്ണലും നടക്കും. അതിശക്തമായ പ്രചാരണപരിപാടികളാണ് വാര്‍ഡില്‍ മൂന്ന് മുന്നണികളും നടത്തിയത്. ആവേശത്തോടെയാണ് മൂന്ന് മുന്നണികളും കൊട്ടികലാശവും നടത്തിയത്. 1641 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. നിലവില്‍ എല്‍ ഡി എഫിന് 18ഉം യു ഡി എഫിന് എട്ടും അംഗങ്ങളാണ് ഗ്രാമപഞ്ചായത്തിലുള്ളത്.

Wayanad
English summary
Mangalam byelection in Nemmeni Gramapanchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X