വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോളനിക്കാർക്ക് വീട് നിർമ്മിച്ച് നൽകാമെന്നേറ്റ് ലംഘിച്ച സംഭവം: നടി മഞ്ജുവാര്യർ തിങ്കളാഴ്ച വയനാട് ലീഗൽ സർവീസ് അതോറിറ്റിക്ക് മുമ്പാകെ ഹാജരാവണം

  • By Desk
Google Oneindia Malayalam News

കൽപ്പറ്റ: മഞ്ജുവാര്യർ ഫൗണ്ടേഷനെതിരായ പരാതിയിൽ തിങ്കളാഴ്ച വയനാട്ലീഗൽ സർവീസ് അതോറിറ്റി സിറ്റിംഗ്ചേരും. വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലംഘിച്ച സംഭവത്തിലാണ് നടി മഞ്ജു വാര്യരോട് ജൂലൈ 15ന് തിങ്കളാഴ്ച വയനാട് ലീഗൽ സർവ്വീസ് അതോറിറ്റിക്ക്മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് അയച്ചെങ്കിലും മഞ്ജു വാര്യർ ഹാജരാകുമോ അതോ അവർക്ക് വേണ്ടി അഭിഭാഷകൻ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 2017 ലാണ് പരാതിക്ക് ആസ്പദമായ സംഭവം.

യൂണിവേഴ്‌സിറ്റ് കോളേജിലെ അതിക്രമം: എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്... എട്ട് പേര്‍യൂണിവേഴ്‌സിറ്റ് കോളേജിലെ അതിക്രമം: എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്... എട്ട് പേര്‍

പനമരം പ‌‌ഞ്ചായത്തിലെ പരക്കുനി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ചുനല്‍കാമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയതായും പിന്നീടത് പാലിച്ചില്ലെന്നുമാണ് കോളനി നിവാസികളുടെ പരാതി. കഴിഞ്ഞ പ്രളയത്തിൽ പരക്കുനി കോളനിയ ലടക്കം പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. ഇതേ തുടർന്ന് കോളനിവാസികൾ ദുരിതത്തിലായെങ്കിലും കാര്യമായ സഹായമൊന്നും ലഭിച്ചില്ല. ഇതിന്റെ കാരണമായി പറഞ്ഞത് മഞ്ജു വാര്യർ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം നിലനില്‍ക്കുന്നു എന്നതായിരുന്നു.

6-manju-warrier-

സർക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങളെല്ലാം നിഷേധിച്ചതോടെ ഏറെ പ്രയാസപ്പെട്ടെന്ന്കോ ളനിക്കാർ വ്യക്തമാക്കുന്നു. അതേ സമയം, കോളനിയിലെ വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തിത്തരികയോ എല്ലാ കുടുംബങ്ങള്‍ക്കുമായി ആകെ 10 ലക്ഷം രൂപയോ നല്‍കുകയോ ചെയ്യാമെന്ന് ലീഗല്‍സർവീസ് അതോറിറ്റി സിറ്റിംഗില്‍ ഫൗണ്ടേഷന്‍ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാൻ കോളനിക്കാർ തയ്യാറായില്ല. തുടർന്നാണ് തിങ്കളാഴ്ച മഞ്ജുവാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍സർവീസ് അതോറിറ്റി നിർദേശിച്ചത്.

ഇതിനിടെ കോളനിയിലെ 40 വീടുകളുടെ ചോർച്ച മാറ്റാന്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ വീടുകള്‍ക്കുമുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ചു നല്‍കിയിരുന്നു. 57 കുടുംബങ്ങള്‍ക്ക് ഒന്നേമുക്കാല്‍ കോടിരൂപ ചിലവില്‍ വീടുനിർമിച്ച് നല്‍കാന്‍ കഴിയില്ലെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് സംഭവത്തെപറ്റി മഞ്ജു വാര്യർ ഫൗണ്ടേഷന്‍ നേരത്തെ വ്യക്തമാക്കിയത്. പ്രതിഷേധം അറിയിച്ചു കൊണ്ട് കോളനിവാസികൾ വാർത്താ സമ്മേളനം വിളിച്ചതോടെയായിരുന്നു വിഷയം സജീവ ചർച്ചയായത്.

Wayanad
English summary
actress Manju Warior tobe present in Legal Service authority on offers house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X