പ്രളയക്കെടുതി: അധികമായി അനുവദിച്ച മണ്ണെണ്ണ വിതരണം ചെയ്തില്ലെന്ന് പരാതി; ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത് 2,02792 കാര്‍ഡുടമകള്‍ക്ക്
മാനന്തവാടി: അതിരൂക്ഷമായ പ്രളയക്കെടുതി നേരിട്ട വയനാട്ടില്‍ കേന്ദ്രസര്‍ക്കാര്‍ അധികമായി അനുവദിച്ച മണ്ണെണ്ണ ജില്ലയിലെ ഭൂരിഭാഗം കാര്‍ഡുടമകള്‍ക്കും നഷ്ടമായതായി പരാതി ഉയരുന്നു. 2018 നവംബര്‍, ഡിസംബര്‍, 2019 ജനുവരി മാസങ്ങളില്‍ കാര്‍ഡുടമകള്‍ക്ക് അഞ്ച് ലിറ്റര്‍ മണ്ണെണ്ണ നല്‍കാനായിരുന്നു നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ കാലാവധി കഴിഞ്ഞ ശേഷമാണ് ഭൂരിഭാഗം കാര്‍ഡുടമകളും വിവരം അറിയുന്നത്. അതെസമയം, കാര്‍ഡുടമകളുടെ എണ്ണത്തിനനുസരിച്ച് മണ്ണെണ്ണ ലഭിച്ചില്ലെന്നാണ് കടയുടമകളും അധികൃതരും പറയുന്നത്.
കണക്കുകള്‍ പ്രകാരം മാനന്തവാടി താലൂക്കില്‍ എന്‍ ഇ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെ 61000 പേരാണുളളത്. ഇവര്‍ക്ക് ആവശ്യമായി വരുന്നത് 305 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ.് എന്നാല്‍ ഇത് ലഭിച്ചില്ല. മറിച്ച് രണ്ട് ഘട്ടങ്ങളിലായി ലഭിച്ചത് 84 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ്. സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ 76632 ഉപഭോക്താക്കള്‍ക്ക് നല്കാന് ആവശ്യമായി വരുന്നത് 383 കിലോ ലിറ്ററാണെങ്കില്‍ ലഭിച്ചത് രണ്ട് ഘട്ടങ്ങളിലായി 48 കിലോ ലിറ്ററാണ്. വൈത്തിരി താലൂക്കില്‍ 65160 കാര്‍ഡുടമകള്‍ക്ക് 300 കിലോലിറ്ററാണ് ആവശ്യമെങ്കില്‍ 42 കിലോ ലിറ്ററാണ് ലഭിച്ചതെന്നും പറയുന്നു, ആനുകൂല്യങ്ങള്‍ വെട്ടി കുറക്കുകയും സബ് സിഡികള്‍ ഇല്ലാതാവുകയും ചെയ്തതൊടെ എന്‍ ഇ കാര്‍ഡുടമകള്‍ അല്ലാത്തവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് കേവലം അരലിറ്റര്‍ മണ്ണെണ്ണ മാത്രമാണ്.

കടയുടമകളുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായും ആരോപണമുണ്ട്. അധിക മണ്ണെണ്ണയുടെ വിതരണം സംബന്ധിച്ച് നോട്ടീസ് പതിക്കണമെന്ന് താലൂക്ക് ഓഫീസുകളില്‍ നിന്നും നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല. ചില റേഷന്‍ ഏജന്‍സികള്‍ മണ്ണെണ്ണ പൂഴ്ത്തിവെച്ചതായും ആക്ഷേപമുണ്ട്. റേഷന്‍ കടകളില്‍ 49 രൂപ വിലയുണ്ടായിരുന്ന സമയത്താണ് ആനുകുല്യം പ്രഖ്യാപിച്ചത്.പിന്നീട് വില 37 രൂപ വരെയായി കുറഞ്ഞിരുന്നു.എന്നാല്‍ വിവരമറിഞ്ഞ് എത്തിയ ഉപഭോക്താക്കള്‍ക്ക് സ്റ്റോക്ക് തീര്‍ന്നു എന്ന മറുപടിയാണ് ലഭിച്ചത്. പൊതു വിപണിയില്‍ 65 രൂപ മുതല്‍ 75 രൂപ വരെയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില. ആനുകൂല്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ച് മണ്ണെണ്ണ ലഭ്യമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications