വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: അധികമായി അനുവദിച്ച മണ്ണെണ്ണ വിതരണം ചെയ്തില്ലെന്ന് പരാതി; ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത് 2,02792 കാര്‍ഡുടമകള്‍ക്ക്

Google Oneindia Malayalam News

മാനന്തവാടി: അതിരൂക്ഷമായ പ്രളയക്കെടുതി നേരിട്ട വയനാട്ടില്‍ കേന്ദ്രസര്‍ക്കാര്‍ അധികമായി അനുവദിച്ച മണ്ണെണ്ണ ജില്ലയിലെ ഭൂരിഭാഗം കാര്‍ഡുടമകള്‍ക്കും നഷ്ടമായതായി പരാതി ഉയരുന്നു. 2018 നവംബര്‍, ഡിസംബര്‍, 2019 ജനുവരി മാസങ്ങളില്‍ കാര്‍ഡുടമകള്‍ക്ക് അഞ്ച് ലിറ്റര്‍ മണ്ണെണ്ണ നല്‍കാനായിരുന്നു നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ കാലാവധി കഴിഞ്ഞ ശേഷമാണ് ഭൂരിഭാഗം കാര്‍ഡുടമകളും വിവരം അറിയുന്നത്. അതെസമയം, കാര്‍ഡുടമകളുടെ എണ്ണത്തിനനുസരിച്ച് മണ്ണെണ്ണ ലഭിച്ചില്ലെന്നാണ് കടയുടമകളും അധികൃതരും പറയുന്നത്.

കണക്കുകള്‍ പ്രകാരം മാനന്തവാടി താലൂക്കില്‍ എന്‍ ഇ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെ 61000 പേരാണുളളത്. ഇവര്‍ക്ക് ആവശ്യമായി വരുന്നത് 305 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ.് എന്നാല്‍ ഇത് ലഭിച്ചില്ല. മറിച്ച് രണ്ട് ഘട്ടങ്ങളിലായി ലഭിച്ചത് 84 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ്. സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ 76632 ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ആവശ്യമായി വരുന്നത് 383 കിലോ ലിറ്ററാണെങ്കില്‍ ലഭിച്ചത് രണ്ട് ഘട്ടങ്ങളിലായി 48 കിലോ ലിറ്ററാണ്. വൈത്തിരി താലൂക്കില്‍ 65160 കാര്‍ഡുടമകള്‍ക്ക് 300 കിലോലിറ്ററാണ് ആവശ്യമെങ്കില്‍ 42 കിലോ ലിറ്ററാണ് ലഭിച്ചതെന്നും പറയുന്നു, ആനുകൂല്യങ്ങള്‍ വെട്ടി കുറക്കുകയും സബ് സിഡികള്‍ ഇല്ലാതാവുകയും ചെയ്തതൊടെ എന്‍ ഇ കാര്‍ഡുടമകള്‍ അല്ലാത്തവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് കേവലം അരലിറ്റര്‍ മണ്ണെണ്ണ മാത്രമാണ്.

kerosene

കടയുടമകളുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായും ആരോപണമുണ്ട്. അധിക മണ്ണെണ്ണയുടെ വിതരണം സംബന്ധിച്ച് നോട്ടീസ് പതിക്കണമെന്ന് താലൂക്ക് ഓഫീസുകളില്‍ നിന്നും നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല. ചില റേഷന്‍ ഏജന്‍സികള്‍ മണ്ണെണ്ണ പൂഴ്ത്തിവെച്ചതായും ആക്ഷേപമുണ്ട്. റേഷന്‍ കടകളില്‍ 49 രൂപ വിലയുണ്ടായിരുന്ന സമയത്താണ് ആനുകുല്യം പ്രഖ്യാപിച്ചത്.പിന്നീട് വില 37 രൂപ വരെയായി കുറഞ്ഞിരുന്നു.എന്നാല്‍ വിവരമറിഞ്ഞ് എത്തിയ ഉപഭോക്താക്കള്‍ക്ക് സ്റ്റോക്ക് തീര്‍ന്നു എന്ന മറുപടിയാണ് ലഭിച്ചത്. പൊതു വിപണിയില്‍ 65 രൂപ മുതല്‍ 75 രൂപ വരെയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില. ആനുകൂല്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ച് മണ്ണെണ്ണ ലഭ്യമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Wayanad
English summary
Complaint that no additional kerosene was allotted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X