വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഇടത് തേരോട്ടം; മൂന്ന് സീറ്റിലും എല്‍എല്‍ഡിഎഫിന് സാധ്യത, മനോരമ ന്യൂസ് പ്രീ- പോള്‍ സര്‍വ്വേ

Google Oneindia Malayalam News

വയനാട്: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വയനാട് ജില്ലയിലെ മൂന്ന് സീറ്റും എല്‍എഡിഎഫിന് സാധ്യത കല്‍പ്പിച്ച് മനോരമ ന്യൂസ്- വിഎംആര്‍ പ്രി പോള്‍ സര്‍വ്വേ ഫലം. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ മൂന്ന് സീറ്റുകളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയം കൊയ്യുമെന്നാണ് സര്‍വ്വേ ഫലം പറയുന്നത്.

എല്‍ഡിഎഫ് തേരോട്ടം

എല്‍ഡിഎഫ് തേരോട്ടം

സര്‍വ്വേ പ്രകാരം സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍ഡിഎഫിന് സാധ്യതയെന്ന് പറയപ്പെടുപന്നു. മാനന്തവാടിയിലും കല്‍പ്പറ്റയിലും സര്‍വേ പ്രകാരം എല്‍ഡിഎഫ് തന്നെയാണ് മുന്നിലെന്ന് സര്‍വ്വേ പറയുന്നു. ജില്ലയില്‍ വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് മികച്ച ലീഡുണ്ടാവുമെന്ന് സര്‍വേയില്‍ വ്യക്തമാകുന്നു.

വോട്ട് ശതമാനം

വോട്ട് ശതമാനം

എല്‍ഡിഎഫിന് യുഡിഎഫിന് മേല്‍ 22.40 ശതമാനം ലീഡുണ്ട്. യുഡിഎഫിന് എന്‍ഡിഎയ്ക്ക് മേല്‍ 19.61 ശതമാനം ലീഡ്. അതേസമയം, എല്‍ഡിഎഫും എന്‍ഡിഎയയും തമ്മിലുള്ള വ്യത്യാസം 42.01 ശതമാനമാണ്. അതേസമയം, കേരളത്തിലെ 140 മണ്ഡലങ്ങളിലും നടത്തിയ സര്‍വ്വേയുടെ ഫലമാണ് മനോരമ ന്യൂസ് പുറത്ത് വിടുന്നത്.

മാനന്തവാടി

മാനന്തവാടി

നിലവിലെ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് മാനന്തവാടി. ഓ ആര്‍ കേളുവാണ് മണ്ഡലത്തിലെ എംഎല്‍എ. ഒരു കാലത്ത് യുഡിഎഫ് ആധിപത്യം പുലര്‍ത്തിയ മണ്ഡലമായിരുന്നു മാനന്തവാടി. എന്നാല്‍ മനോരമ പ്രീ പോള്‍ സര്‍വ്വേ ഫലത്തില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്താനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മുന്‍ മന്ത്രി പികെ ജയലക്ഷമിയാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. എല്‍ഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎല്‍എ ഒ ആര്‍ കേളുവും.

സുല്‍ത്താന്‍ ബത്തേരി

സുല്‍ത്താന്‍ ബത്തേരി

2011 മുതല്‍ സംവരണ മണ്ഡലമാണ് സുല്‍ത്താന്‍ ബത്തേരി. മനോരമ സര്‍വ്വേ പ്രകാരം ഇത്തവണ എല്‍ഡിഎഫ് അട്ടിമറി നേടുമെന്നാണ് അഭിപ്രായപ്പെടുന്നത്. നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ബത്തേരിയില്‍ ഐസി ബാലകൃഷ്ണനാണ് എംഎല്‍എ. അദ്ദേഹം തന്നെയാണ് ഇത്തവണ മത്സരിക്കുന്നത്. സിപിഎമ്മിന്റെ എംഎസ് വിശ്വനാതാണ് എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.

കല്‍പ്പറ്റയില്‍ എല്‍ഡിഎഫ്

കല്‍പ്പറ്റയില്‍ എല്‍ഡിഎഫ്

കല്‍പ്പറ്റയില്‍ എല്‍ഡിഎഫിന് സാധ്യത കല്‍പ്പിച്ചാണ് മനോരമ സര്‍വ്വേ ഫലം പുറത്തുവരുന്നത്. ഇടതുമുന്നണിയിലേക്ക് പ്രവേശിച്ച എല്‍ജെഡിയുടെ എംവി ശ്രേയാംസ് കുമാറാമ് കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിന് വേണ്ടി ടി സിദ്ദിഖാണ് മത്സരിക്കുന്നത്. അതേസമയം, ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള സര്‍വ്വേ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പിണറായി സർക്കാരിന് തുടർഭരണം ലഭിക്കുമോ? നടൻ ടൊവിനോ തോമസിന്റെ മറുപടി വൈറൽപിണറായി സർക്കാരിന് തുടർഭരണം ലഭിക്കുമോ? നടൻ ടൊവിനോ തോമസിന്റെ മറുപടി വൈറൽ

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ; യുഡിഎഫ് രണ്ടാമത്, എല്‍ഡിഎഫ് മൂന്നാമത്മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ; യുഡിഎഫ് രണ്ടാമത്, എല്‍ഡിഎഫ് മൂന്നാമത്

കടമ്പൂര്‍ പിടിച്ചു, മുഴപ്പിലങ്ങാട്ട് ഒറ്റ വോട്ടിന് പിന്നില്‍, ധര്‍മടം കോണ്‍ഗ്രസിനെന്ന് മമ്പറംകടമ്പൂര്‍ പിടിച്ചു, മുഴപ്പിലങ്ങാട്ട് ഒറ്റ വോട്ടിന് പിന്നില്‍, ധര്‍മടം കോണ്‍ഗ്രസിനെന്ന് മമ്പറം

ഇടത് കോട്ടയായ തൃക്കരിപ്പൂരില്‍ വൻ അട്ടിമറി, മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ ഫലംഇടത് കോട്ടയായ തൃക്കരിപ്പൂരില്‍ വൻ അട്ടിമറി, മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ ഫലം

യുഡിഎഫ് തോറ്റാല്‍ അത് സംഭവിക്കും, ഭരണം കിട്ടിയാല്‍ മറ്റൊന്നും, രണ്ട് മുന്നറിയിപ്പുമായി സുധാകരന്‍!!യുഡിഎഫ് തോറ്റാല്‍ അത് സംഭവിക്കും, ഭരണം കിട്ടിയാല്‍ മറ്റൊന്നും, രണ്ട് മുന്നറിയിപ്പുമായി സുധാകരന്‍!!

Wayanad
English summary
Manorama News Pre-Poll Survey: LDF is likely to win all the three seats in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X