Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം: അമ്പതിലധികം പേര്‍ക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി കുഴിനിലത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്ക്. കുഴിനിലം പുത്തന്‍പുരക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മാനന്തവാടിയില്‍ നിന്നും ഇരുട്ടിയിലേക്ക് പോകുകയായിരുന്ന ബസും, തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരുക യായിരുന്ന കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്.

തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവറായ സുമേഷിനും, വൈത്തിരി സ്വദേശിയും നെഴ്സുമായ ഷാഹിനയ്ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയ 54-ഓളം പേരുടെ പരിക്ക് ഗുരുതരമല്ല.

ksrtcaccident-15

ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍: നിസാര്‍(34) പിലാക്കാവ്,ഷാഹിന (40) വൈത്തിരി,ബുഷറ (40) പീച്ചങ്കോട്,ജോസഫ് (53) നെടുംപൊയില്‍,ഉണ്ണികൃഷ്ണന്‍ (53) വരയാല്‍,സെയ്തലവി (57) വരയാല്‍,നിഷ മാത്യു(38) പടിഞ്ഞാറത്തറ,രാമകൃഷ്ണന്‍ (48) തിരുവമ്പാടി,തലശ്ശേരി ബസ്സിലെ കണ്ടക്ടര്‍ രാജീവന്‍(48) കണ്ണൂര്‍ പിണറായി,തലശ്ശേരി ബസ്സിലെ ഡ്രൈവര്‍ സുമേഷ് (45) അഞ്ചരക്കണ്ടി,രമേശന്‍ (53) മട്ടന്നൂര്‍,സുരേഷ് (42) കണിയാരം,മനു അഗസ്റ്റിന്‍(28) പേരിയ,അബ്ദുള്‍ നാസര്‍ (46) കെല്ലൂര്‍ അഞ്ചാം മൈല്‍,ബാബു(49) തോണിച്ചാല്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.

ദാസന്‍ (54) കണിയാരം,സിജി(40) വള്ളിയൂര്‍ക്കാവ് താന്നിക്കല്‍,രഘു (38) കണ്ണൂര്‍,പത്മനാഭന്‍ (59) പേരാവൂര്‍,ഉഷ(42) കൊയിലേരി,ഗോപി(56) കോറോം ചീപ്പാട്,കെ.വിനോദ്കുമാര്‍ (54)നെടുംപൊയില്‍,മാത്യുപോണ്‍ (54) പൂതാടി,തോമസ്(54) തോണിച്ചാല്‍,മേപ്പാടി സെന്റ് ജോസഫ് കോണ്‍വെന്റിലെ സിസ്റ്റര്‍ ജയ(55),പ്രേമന്‍ (50)കണ്ണവം,ഹാരിഫ് (30),അശ്വതി (25) പെരുവക,ബിജു(39) തോണിച്ചാല്‍,മോളി എന്ന ശോശാമ്മ(63) മൈത്രിനഗര്‍,ഫൈസല്‍ (41) തലശ്ശേരി,ബിജോയ് (43) മട്ടന്നൂര്‍,ത്യേസ്യ (65)കല്ലോടി,സദാനന്ദര്‍ (57) ചിറ്റാരി പറമ്പ്,രാജേഷ് (32) ആലത്തൂര്‍ പാലമുക്ക്,ജോസ് (66) കല്ലോടി,ബിന്ദു(37) പടിഞ്ഞാറത്തറ,രജനി (40)പൈങ്ങാട്ടിരി,മേരി (53) കമ്മന, ദ്വാരക,ഗോപി (56) തലപ്പുഴ,ബെന്ന് (45) പാടിച്ചിറ,തങ്കച്ചന്‍ (48) മലയാംപടി,ഏലപ്പീടിക,കൃപേഷ് (43) ചെറുകാ ട്ടൂര്‍,കൂളി വയല്‍,രാമകൃഷ്ണന്‍ (48),ഗീതഭായി(51) മാനന്തവാടി,നാരായണന്‍ ഇ.എം (37) തൃക്കൈപ്പറ്റ,ആതി(42) വാളാട്,തോമസ്(74) ദാസനക്കര,ത്രേസ്യ കെ.ഐ എറണാകുളം,ശ്യാമം (44) തരുവണ,സുരേഷ് (44) മാനന്തവാടി,സണ്ണി (53) മാനന്തവാടി എന്നിവരാണ് ജില്ലാശുപത്രിയില്‍ ചികിത്സ തേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+