വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് പ്രസ്സ്‌ക്ലബ്ബില്‍ വീണ്ടും മാവോയിസ്റ്റ് ലഘുലേഖ: ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങളുടെ സഹകരണം വേണമെന്ന് മാവോയിസ്റ്റുകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിധ്യമുള്ള വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളുടെ ലഘുലേഖ സി പി ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിക്ക് വേണ്ടി വക്താവ് ജോഗിയുടെ പേരിലുള്ളതാണ് ലഘുലേഖ. ഫാസിസത്തിനെതിരെയുള്ള മാവോയിസ്റ്റുകളുടെ പോരാട്ട ത്തില്‍ പൊതുജനങ്ങളുടെ സഹകരണം ലഘുലേഖയില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

<strong>പിണറായി വിജയന്‍ നീചനും നികൃഷ്ടനും... സ്ത്രീ പ്രവേശനത്തില്‍ പ്രകോപിതനായി കെ സുരേന്ദ്രന്‍</strong>പിണറായി വിജയന്‍ നീചനും നികൃഷ്ടനും... സ്ത്രീ പ്രവേശനത്തില്‍ പ്രകോപിതനായി കെ സുരേന്ദ്രന്‍

മതന്യൂനപക്ഷങ്ങളെ രാജ്യദ്രോഹികളായി ചിത്രീകരിച്ചും, അവരുടെ ആരാധനാലയങ്ങള്‍ തകര്‍ത്തും ഹിന്ദുത്വ ഏകീകരണത്തിനായി നുണക്കഥകള്‍ പടച്ചുവിടുകയാണ്. സ്വയം രാജ്യസ്‌നേഹികളെന്ന് നടിക്കുന്ന ഇവരുടെ ചരിത്രം ബ്രീട്ടീഷ് സാമ്രാജ്യത്വ മൂലധനത്തെ സേവിക്കാന്‍ സ്വന്തം രാജ്യത്തെ പ്രതിരോധ മേഖലയെ പോലും തീറെഴുതി കൊടുത്തവരാണിവരെന്നും ലഘുലേഖയില്‍ പറയുന്നു.

Maoist
Maoist

ബ്രാഹ്മണ്യത്തിന് ഡൈനാമിറ്റ് വെക്കാന്‍ വര്‍ഗ്ഗസമരത്തിന് തിരികൊളുത്തുക എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ ഉടനീളം ബി ജെ പി-ആര്‍ എസ് എസ്. സംഘപരിവാര്‍ സംഘടനകളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രോഹിത് വെമൂലയുടെ മൂന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മാവോയിസ്റ്റ് ലഘുലേഖകളും ബുള്ളറ്റിനുകളും വയനാട് പ്രസ് ക്ലബ്ബില്‍ എത്തുന്നത് ആദ്യത്തെ തവണയല്ല. ഏതാനം മാസങ്ങള്‍ക്കിടെ മൂന്നിലേറെ തവണ മാവോയിസ്റ്റ് ലഘുലേഖകളും ബുള്ളറ്റിനുകളും പ്രസ്സ്‌ക്ലബിലെത്തിച്ചിട്ടുണ്ട്.

ലഘുലേഖയില്‍ പറയുന്ന കാര്യങ്ങള്‍ വാര്‍ത്തയാക്കുന്നത് കൊണ്ട് തന്നെ ആനുകാലിക സംഭവങ്ങളെയാണ് പലപ്പോഴും ഇത്തരം കുറിപ്പുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുള്ള അറിയിപ്പ് എന്ന തലക്കെട്ടില്‍ ലഘുലേഖയില്‍ ആദിവാസി വിഭാഗങ്ങളെ മാവോയിസ്റ്റുകള്‍ ദ്രോഹിക്കുന്നുവെന്ന രീതിയിലുള്ള പ്രചരണങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. എമാറാള്‍ഡ് റിസോര്‍ട്ടില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയ സംഭവത്തില്‍ മാവോയിസ്റ്റുകള്‍ക്കതിരെ പരക്കെ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ സി പി ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട സോണല്‍ കമ്മിറ്റി ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിനായി അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു.

ഇത്തരം സംഭവങ്ങളില്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് പാളിച്ച പറ്റിയെന്നും, ഇത് ജനങ്ങളെ മാവോയിസ്റ്റുകളില്‍ നിന്നും അകറ്റുന്നതിന് കാരണമായെന്നും കണ്ടെത്തുകയും, കുറ്റക്കാരെ തരംതാഴ്ത്തല്‍ നടപടികള്‍ക്ക് വിധേയമാക്കിയെന്നും ലഘുലേഖയില്‍ പറയുന്നു. സര്‍ക്കാരിന്റെയും പോലീസിന്റെയും സഹായമില്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്തി ദളിത് വനിതാ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച കെ ഡി മഞ്ജുവിന് വിപ്ലാവാഭിവാദ്യങ്ങളും ലഘുലേഖയിലുണ്ട്.

Wayanad
English summary
Maoist bulletin at Wayanad press club
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X