• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തിരഞ്ഞെടുപ്പ് കാലത്തെ മാവോയിസ്റ്റ് സാന്നിധ്യം പൊലീസിന് തലവേദനയാകുന്നു; തുഷാറിന് സുരക്ഷാ ഉദ്യോഗസ്ഥനെ ഏര്‍പ്പെടുത്തി, സുരക്ഷ വേണ്ടെന്ന് സുനീര്‍, സര്‍ക്കാരിനെതിരെ ബിജെപി

  • By Desk

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ മാവോയിസ്റ്റ് സാന്നിധ്യം പൊലീസിന് തലവേദനാകുന്നു. അടുത്തിടെ മൂന്നിടത്താണ് മാവോയിസ്റ്റ് സാന്നിധ്യമുണ്ടായത്. മേപ്പാടി മുണ്ടൈക്കയിലും, ചൂരല്‍മലയിലും എറ്റവുമൊടുലില്‍ ഇപ്പോള്‍ തിരുനെല്ലിയിലുമാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനവുമായി മാവോയിസ്റ്റ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

അതീവ ജാഗ്രത മുന്നറിയിപ്പ്: വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത , സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു!

തിരുനെല്ലി ആശ്രമം സ്‌കൂളിലും പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിലുമാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. മുഖ്യധാരാ രാഷ്ട്രീയ കക്ഷിക്ഷികളുടെ നയങ്ങള്‍ ബദലല്ലെന്നും, യഥാര്‍ത്ഥ ജനാധിപത്യം പുത്തന്‍ ജനാധിപത്യ വിപ്ലവത്തിലൂടെയെന്നും മറ്റുമാണ് പോസ്റ്ററുകളിലൂടെ ആഹ്വാനം ചെയ്യുന്നത്. സി പി ഐ പശ്ചിമഘട്ട പ്രത്യേകമേഖല കമ്മിറ്റിയുടെപേരിലുള്ള കാട്ടുതീയുടെ പേജുകളാണ് പോസ്റ്ററുകളിലുള്ളത്.

Maoist poster

ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനും 1975 ആദിവാസി ഭൂ പരിഷ്‌ക്കരണ നിയമം മാറി വരുന്ന സര്‍ക്കാര്‍ അട്ടിമറിച്ചെന്നും വിദ്യാഭ്യാസം ഒരു കൂട്ടം സമ്പന്നര്‍ കൈയടിക്കിയെന്നുമാണ് ലഘുലേഖകളില്‍ ഉള്ളത്. കൃഷിഭൂമിയുടെ 80ശതമാനവും ഭൂപ്രഭുക്കന്‍മാരുടെ കൈവശത്തിലാണന്നും കാട്ട് തീയില്‍ പറയുന്നുണ്ട്. സമീപ വീടുകളില്‍ ലഘു ലേഖകള്‍ വിതരണം ചെയ്തുവെന്നും പറയുന്നു. പൊലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് തിരച്ചില്‍ നടത്തി.

രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ ജില്ലയില്‍ വരാനിരിക്കെ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായത് അതീവ ജാഗ്രതയോടെയാണ് പൊലീസ് നോക്കികാണുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്‍ ഡി എ സ്ഥാനാര്‍ത്തി തുഷാര്‍ വെള്ളാപ്പള്ളിക്ക് ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷ വേണ്ടെന്ന നിലപാടിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍.

രണ്ട് സ്വതന്ത്രസ്ഥാനാര്‍ത്ഥികളും സുരക്ഷ ആവശ്യപ്പെട്ടതായാണ് വിവരം. ജില്ലയില്‍ വനമേഖലകളിലും മറ്റും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മാവോയിസ്റ്റ് സാന്നിധ്യത്തെ സര്‍ക്കാരിനെതിരെ തിരിക്കുകയാണ് ബി ജെ പി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ മാവോയിസ്റ്റുകള്‍ അഴിഞ്ഞാടുകയാണ്.തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണം ആവശ്യപ്പെട്ട് ജില്ലയിലെ പലഭാഗത്തും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു.

സായുധരായ മാവോയിസ്റ്റുകള്‍ പലയിടത്തും ആയുധമേന്തി പ്രകടനം നടത്തുന്നു. എല്ലായിടത്തും പോലീസ് നോക്കുകുത്തിയാകുന്നു. ഉപവന്‍ ഏറ്റു മുട്ടലിന് ശേഷം മാവോ യിസ്റ്റുകളെ വെടിവെച്ചു കൊല്ലരുത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ നിര്‍ദേശം. ഇത് ജില്ലയില്‍ മാവോയിസ്റ്റുകള്‍ക്ക് തുണയാവുകയാണ്. മാവോയിസ്റ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നിലപാടുകളാണ് അവരെ കേന്ദ്ര സര്‍ ക്കാറിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്ന ഘടകം.

അത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ തട്ടികൊണ്ട് പോകും എന്നുവരെ വന്നു നില്‍ക്കുന്നു.വൈത്തിരി വെടിവെപ്പിന് സമാനമായ രീതിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് കുഞ്ഞാം ചപ്പയിലും മാവോയിസ്റ്റും പോലീസും ഏറ്റുമുട്ടിയെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. പക്ഷേ അഭ്യൂഹങ്ങള്‍ നാടാകെ പരക്കുമ്പോള്‍ ഭീതിയിലാണ്ടിരിക്കുന്ന ജനങ്ങളോട് മറുപടി പറയേണ്ട ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി മൌനിയാവുന്നു.

മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടണമെന്ന സന്ദേശം പൊലീസിന് കൈമാറുന്നതില്‍ ദുരൂഹത ബാക്കി നില്‍ക്കുകയാണ്. മാവോയിസ്റ്റുകളുടെ നിരന്തര സാന്നിധ്യം ജില്ലയിലുണ്ടാകുമ്പോള്‍ നിരപരാധികളായ ആദിവാസികളെ പീഡിപ്പിക്കാനാണ് പോലീസ് ശ്രമം.ഇത് ജില്ലയില്‍ ഇടതുപക്ഷ തീവ്രവാദം വളര്‍ത്താനു ള്ള ബോധപൂര്‍വ്വമായ ശ്രമമാണോയെന്ന് സംശയി ക്കേണ്ടിയിരിക്കുന്നുവെന്നും ബി ജെ പി ജില്ലാപ്രസിഡന്റ് സജി ശങ്കര്‍ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. അതേസമയം, തുഷാറിന്റെ മാവോയിസ്റ്റ് ഭീഷണിയെ പരിഹസിച്ചുകൊണ്ടാണ് സോഷ്യല്‍മീഡിയയിലും മറ്റും ട്രോളുകള്‍ പെരുകുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad

English summary
Maoist issue in Lok sabha election at Wayanad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more