വയനാട്ടില്‍ കര്‍ഷക സമരത്തെ പിന്തുണച്ച് മാവോയിസ്റ്റുകളുടെ പോസ്റ്റര്‍; എത്തിയത് ആയുധധാരികളായ സംഘം
മാനന്തവാടി: വയനാട്ടില്‍ കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പതിച്ച് മാവോയിസ്റ്റ് സംഘം. വയനാട് തലപ്പുഴ ചുങ്കം കാപ്പിക്കുളം അണക്കെട്ടിന് സമീപമാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആയുധധാരികളായ മാവോയിസ്റ്റ് സംഘം എത്തിയത്. ഇവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് പോസ്റ്റര്‍ പതിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ചാണ് പോസ്റ്റര്‍. കബനി ദളത്തിന്റെ പേരിലാണ് പോസ്റ്റുകള്‍ പതിച്ചത്.













Click it and Unblock the Notifications