വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാനിധ്യം; സായുധരായ സംഘം വീടുകളിലെത്തിയെന്ന് പരാതി

Google Oneindia Malayalam News

വയനാട്: വയനാട്ടില്‍ സായുധരായ മാവോയിസ്റ്റ് സംഘം എത്തിയെന്ന് പരാതി. വെള്ളമുണ്ടയിലാണ് സംഭവം. വെള്ളമുണ്ടയിലെ കിണറ്റിങ്ങലിലുള്ള വീട്ടില്‍ ഇന്ന് പുലര്‍ച്ചെ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട സംഘം എത്തിയെന്നാണ് പരാതി. കോളിംഗ് ബെല്ലടിച്ച് വീട്ടുകാരെ ഉണര്‍ത്തി അരിയും ഭക്ഷണവും ആവശ്യപ്പെട്ട സംഘം വീട്ടില്‍ ലൈറ്റിട്ടപ്പോള്‍ ഓടിപോവുകയും വീട്ടുമയായ സ്ത്രീ പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസവും മേഖലയില്‍ മാവോയിസ്റ്റ് സാനിധ്യം ഉണ്ടായിരുന്നു. നിരവില്‍ പുഴയിലായിരുന്നു കഴിഞ്ഞ ദിവസം ആയുധധാരികളായ മാവോയിസ്റ്റ് സംഘം എത്തിയത്. തൊണ്ടനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവില്‍പ്പുഴ മുണ്ടകൊമ്പ് കോളനിയില്‍ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തുകയായിരുന്നു.

mao

കോളനിയിലെ കോളനിയിലെ രണ്ട് വീടുകളില്‍ ഇന്നലെ രാത്രി എട്ട് മണിയോടെ മൂന്ന് സ്ത്രീകളും രണ്ട് പുരുഷമ്മാരുമാണ് വന്നത്. വീടുകളിലെത്തിയ സംഘം അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ട് സംഘങ്ങളായി എത്തിയ ഇവര്‍ അരമണിക്കൂറോളം ഇരുവീടുകളിലുമായി ചെലവഴിച്ചു. ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരുടെ സംഘമാണ് എത്തിയതെന്നാണ് സൂചന. സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് (ചാമക്കാലയുടെ )';ദേശാഭിമാനി റിപ്പോര്‍ട്ടിനതിരെ ചാമക്കാല'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് (ചാമക്കാലയുടെ )';ദേശാഭിമാനി റിപ്പോര്‍ട്ടിനതിരെ ചാമക്കാല

കോണ്‍ഗ്രസില്‍ പരിഹാര ഫോര്‍മുല തയ്യാര്‍; മൂന്ന് വൈസ് പ്രസിഡന്റുമാര്‍ വന്നേക്കും, പ്രഖ്യാപനം ഉടന്‍കോണ്‍ഗ്രസില്‍ പരിഹാര ഫോര്‍മുല തയ്യാര്‍; മൂന്ന് വൈസ് പ്രസിഡന്റുമാര്‍ വന്നേക്കും, പ്രഖ്യാപനം ഉടന്‍

Wayanad
English summary
Maoist presence in Wayanad again; Complaint that an armed group had reached the houses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X