വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ഷകരോട് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം: വയനാട്ടില്‍ മാവോയിസ്റ്റ് പത്രക്കുറിപ്പ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കര്‍ഷകരോട് വോട്ട് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റുകളുടെ പത്രക്കുറിപ്പ്. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാസമിതി വക്താവ് അജിതയുടെ പേരിലുള്ളതാണ് പത്രക്കുറിപ്പ്. കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന കപടരാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളും പാര്‍ലമെന്ററി വ്യാമോഹങ്ങളും വലിച്ചെറിയാനും തിരഞ്ഞെടുപ്പ് ബഷ്‌ക്കരിച്ചുകൊണ്ട് കര്‍ഷകവിപ്ലവത്തിന്റെ ചെങ്കൊടി ഉയര്‍ത്തിപ്പിടിക്കാനും മാവോയിസ്റ്റ് ജനകീയപാകയില്‍ അണിനിരക്കാനും മാവോയിസ്റ്റുകള്‍ പത്രകുറിപ്പിലൂടെ അഭ്യര്‍ത്ഥിക്കുന്നു.

കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു, ദൈവത്തിന്‍റ പ്രതികാരം; രാഘവനെതിരെ പുതിയ വെളിപ്പെടുത്തല്‍കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു, ദൈവത്തിന്‍റ പ്രതികാരം; രാഘവനെതിരെ പുതിയ വെളിപ്പെടുത്തല്‍

maoistpressrelease-

കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് വിലയിടിച്ചും കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന അതേ ഉല്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് ഇവിടെ ഇറക്കുമതി ചെയ്തും കര്‍ഷകരുടെ ഭൂമി വനഭൂമിയാണെന്ന് പറഞ്ഞ് ജണ്ട കെട്ടി പിടിച്ചെടുത്തും കര്‍ഷകരെ ബാങ്ക്,ബ്ലേഡ് കടക്കെണിയില്‍പ്പെടുത്തിയും സര്‍ഫാസി നിയമത്തിലൂടെ കര്‍ഷകരെ അടിച്ചോടിക്കുകയാണ്. കു

maoistpressrelease2-1

ത്തക കുടുംബങ്ങളുടെ ആസ്തികള്‍ ഓരോ വര്‍ഷവും വര്‍ധിക്കുമ്പോള്‍ മണ്ണിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് വിയര്‍പ്പൊഴുക്കി മണ്ണിലധ്വാനിക്കുന്ന കര്‍ഷക കുടുംബങ്ങള്‍ കുത്തുപാളയെടുക്കുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. അതുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച് കര്‍ഷിക വിപ്ലവപാതയില്‍ ജനകീയ യുദ്ധപാതയില്‍ രണോത്സുകമായ പോരാട്ടങ്ങള്‍ക്കായി അണിനിരക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് പത്രകുറിപ്പ് അവസാനിക്കുന്നു. 2019 മാര്‍ച്ച് 25നാണ് പത്രകുറിപ്പ് ഇറക്കിയിട്ടുള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാടിനെക്കുറിച്ച് അറിയാനുള്ളതെല്ലാം ഒറ്റ ക്ലിക്കില്‍...

Wayanad
English summary
maoists call to boycot elelction in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X