വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണം: വയനാട്ടില്‍ തോട്ടം തൊഴിലാളികള്‍ക്ക് ആഹ്വാനവുമായി മാവോയിസ്റ്റുകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളുടെ പത്രക്കുറിപ്പ്. പോസ്റ്റലായാണ് ഇത്തവണ പത്രകുറിപ്പെത്തിയിട്ടുള്ളത്. തോട്ടം തൊഴിലാളികളോട് ഇത്തവണ മാവോയിസ്റ്റുകള്‍ വോട്ടുബഹിഷ്‌ക്കരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പാര്‍ട്ടികളുടെ അടിമത്വത്തില്‍ നിന്നും തോട്ടം ഭൂമിയുടെ ഉടമസ്ഥരാവാനും കൂലി ബഹിഷ്‌ക്കരിച്ചുകൊണ്ട് കാര്‍ഷികവിപ്ലവത്തിന്റെ പാതയില്‍ അണിനിരക്കണമെന്നുമാണ് സി പി ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാസമിതി പത്രകുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

മോദിയുടെ പരാമര്‍ശങ്ങളില്‍ പ്രകോപിതരായ ആളുകള്‍ വേദി വിട്ടു; ഒഴിഞ്ഞ കസേരകള്‍ സാക്ഷിയായി മോദിയുടെ റാലിമോദിയുടെ പരാമര്‍ശങ്ങളില്‍ പ്രകോപിതരായ ആളുകള്‍ വേദി വിട്ടു; ഒഴിഞ്ഞ കസേരകള്‍ സാക്ഷിയായി മോദിയുടെ റാലി

maoist3-15

തോട്ടം തൊഴിലാളികളുടെ കൂലി ഇപ്പോഴും 300 രൂപ മാത്രമാണ്. കൃഷിഭൂമിയും, കിടപ്പാടവും, നല്ല വീടും ശുദ്ധമായ കുടിവെള്ളവും മെച്ചപ്പെട്ട ആരോഗ്യാവസ്ഥയും കാലമേറെയായിട്ടും ഇവര്‍ക്ക് ലഭ്യമായിട്ടില്ല എന്നിങ്ങനെ കാര്‍ഷികപ്രശ്‌നങ്ങള്‍ അക്കമിട്ടുനിരത്തിയാണ് തോട്ടം തൊഴിലാളികളോട് വോട്ട് ബഹിഷ്‌ക്കരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത്. നാടുകാണി ഏരിയാസമിതി വക്താവ് അജിതയുടെ പേരിലാണ് പത്രക്കുറിപ്പ് ഇറക്കിയിട്ടുള്ളത്.

maoist1-155

ചെറുകിട കച്ചവടക്കാര്‍, അട്ടപ്പാടിയിലെയും മറ്റിടങ്ങളിലെയും ആദിവാസി അമ്മമാരുടെ പ്രശ്‌നങ്ങള്‍, വിലക്കയറ്റം, വര്‍ഗീയ ലഹള എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് പത്രക്കുറിപ്പ് ഇറക്കിയിട്ടുള്ളത്. രാഹുല്‍ഗാന്ധിക്കും മോദിക്കും യെച്ചൂരിക്കുമടക്കം പത്രക്കുറിപ്പില്‍ വിമര്‍ശനങ്ങളുമുണ്ട്.

maoist2-155

വിദര്‍ഭ, ഗാട്ട് കരാര്‍, മുത്തങ്ങസംഭവം എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ അടുത്തിടെ മൂന്നാമത്തെ പത്രക്കുറിപ്പാണ് മാവോയിസ്റ്റുകളുടെ പേരില്‍ എത്തുന്നത്. അടുത്തിടെ മുണ്ടൈക്കയിലും, ചൂരല്‍മലയിലും മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു. തിരുനെല്ലിയില്‍ ആശ്രമം സ്‌കൂളിന്റെ മതിലിലും മാവോയിസ്റ്റുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പതിച്ചിരുന്നു. മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നത് പൊലീസിന് കടുത്ത തലവേദനയാണുണ്ടാക്കുന്നത്.

Wayanad
English summary
Maoists calls to boycot election to plantation labours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X