വയനാട്ടിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ,വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
മാനന്തവാടി: വയനാട്ടില്‍ മാവോയിസ്റ്റ് വെടിവയ്പ്പ്. മീന്മുട്ടി വാളാരം കുന്നിലാണ് വെടിവയ്പ്പ്. ഒരു മാവോയിസ്റ്റിന് വെടിയേറ്റെന്നും ഇയാള്‍ കൊല്ലപ്പെട്ടെന്നും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റ് ആരാണെന്ന് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പടിഞ്ഞാറത്തറയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടൽ അൽപസമയം തുടർന്നെന്നും വിവരമുണ്ട്.

തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചെന്നും പിന്നാലെ നടത്തിയ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്നു സംബന്ധിച്ചുള്ള വിവരവും പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ പ്രദേശത്ത് തമ്പടിച്ചിരുന്ന മാവോയിസ്റ്റ സംഘത്തെ തണ്ടര്‍ബോള്‍ട്ട് കണ്ടെത്തുകയും തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന വിവരം.
രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ അല്പസമയം തുര്ന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ മാവോയിസ്റ്റാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നടന്ന മേഖലയില്‍ പൊലീസ് ഇതുവരെ ആരെയും കയറ്റിവിട്ടിട്ടില്ല. മേഖലയില്‍ മൊബൈല്‍ റേഞ്ചില്ലെന്നും സാറ്റ്ലൈറ്റ് ഫോണ്‍വഴി പൊലീസ് ആസ്ഥാനത്ത് നിന്ന് തണ്ടര്‍ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications