വയനാട്ടിൽ വൻ തീപ്പിടുത്തം; കൽപ്പറ്റയിലെ സിന്ദൂർ ടെക്സ്റ്റൈൽസ് കത്തി, കോടികളുടെ നാശ നഷ്ടം!
കല്‍പറ്റ: കല്‍പറ്റ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന. അഞ്ചുനിലകെട്ടിടത്തില്‍ പ്രവർത്തിക്കുന്ന തുണിക്കടയിൽ വന്‍തീപിടുത്തം. കല്‍പറ്റ പഴയ ബസ്റ്റാന്റിന് സമീപത്തെ സിന്ദൂര്‍ ടെക്‌സ്റ്റൈല്‍സിനാണ് ബുധനാഴ്ച്ച രാത്രി എട്ടുമണിയോടെ തീപിടിച്ചത്.

അപകടത്തില്‍ കെട്ടിടത്തിലെ തുണിത്തരങ്ങള്‍ ഭൂരിഭാഗവും കത്തിനശിച്ചു.ആര്‍ക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അപകടകാരണം വ്യക്തമായിട്ടില്ല കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം രാത്രി വൈകിയും തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

നിരവധി കെട്ടിടങ്ങള്‍ക്കിടയിലാണ് സിന്ദൂര്‍ ടെക്സ്റ്റയില്‍സ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മറ്റ് കെട്ടിടങ്ങളിലേക്കൊന്നും തീ പടരാത്തത് ആശ്വാസമായി. കല്‍പറ്റ കൈനാട്ടി സ്വദേശികളായ പ്രകാശന്‍,സജി,സശീന്ദ്രന്‍ എന്നിവരുടെ ഉടമസ്ഥതിയുള്ളതാണ് ടെക്സ്റ്റയില്‍സ്. പോലീസും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്












Click it and Unblock the Notifications