കീഴടങ്ങല്‍ പാക്കേജിനെതിരെ മാവോയിസ്റ്റുകള്‍; പണം കിട്ടിയാന്‍ പിണറായിയും കോടിയേരിയും രാഷ്ട്രീയം അവസാനിപ്പിക്കുമോയെന്ന് രൂക്ഷവിമര്‍ശനം; ഇരുവരും മോദിയുടെ ചെരുപ്പുനക്കികളെന്നും പരിഹാസം
കല്‍പ്പറ്റ: പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയാല്‍, കീഴടങ്ങിയാല്‍ പണം തരാം, ജോലി തരാം, ഭൂമി തരാം, കല്യാണചിലവിന് പണം തരാം എന്നിവയടങ്ങിയ പാക്കേജ് മുന്നോട്ടുവെച്ചാല്‍ പിണറായിയും, കോടിയേരിയും സില്‍ബന്ധികളും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുമോയെന്നാണ് മാവോയിസ്റ്റുകളുടെ പരിഹാസം. സര്‍ക്കാരിന്റെ കീഴടങ്ങള്‍ പാക്കേജിനെ മാവോയിസ്റ്റുകള്‍ രൂക്ഷവിമര്‍ശനമുന്നയിക്കുന്നത് നാടുകാണി പി എല്‍ ജി എ ബുള്ളറ്റിനായ കനല്‍പ്പാതയുടെ ഒക്‌ടോബര്‍ ലക്കത്തിലാണ്. ആഴ്ചകള്‍ക്ക് ശേഷം വീണ്ടും കനല്‍പ്പാതയെത്തിയത് വയനാട് പ്രസ്സ്‌ക്ലബ്ബില്‍ തന്നെയാണ്.
ഇന്ത്യയിലെ ബൂര്‍ഷ്വ ഭൂപ്രഭത്വ ഭരണകൂടം സി.പിഎമ്മിന്റെ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ ശത്രുവാണെങ്കില്‍ ആ ഭരണകൂടത്തിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി ആ ഭരണകൂടത്തെ നശിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ പാക്കേജ് പ്രഖ്യാപിച്ചത് ഏത് കോത്തായത്തിലെ രാഷ്ട്രീയമാണെന്നും ബുള്ളറ്റിന്‍ ചോദിക്കുന്നു. സി പി എം, അവരുടെ തന്നെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന ബൂര്‍ഷ്വാ ഭൂപ്രഭുത്വ ഭരണകൂടവുമായി കൈകോര്‍ത്ത് മാവോയിസ്റ്റുകളെ കൊന്നൊടുക്കുകയാണ്. അറസ്റ്റ് ചെയ്ത് ജയിലടക്കുകയാണ്.

അപ്പോള്‍ പിണറായിയും കോടിയേരിയും നരേന്ദ്രമോദിയുടെ ചെരുപ്പ് നക്കികളാണെന്നും കനല്‍പ്പാത പറയുന്നു. സി പി എം ഇന്ത്യന്‍ ഭരണകൂടത്തെ നശിപ്പിക്കുമെന്ന് പാര്‍ട്ടി പരിപാടിയില്‍ എഴുതിവെച്ചുവെന്നല്ലാതെ ഭരണകൂടത്തെ സേവിക്കുകയാണ്. അതുകൊണ്ടാണ് സി പി എമ്മുകാര്‍ക്ക് വേണ്ടി നരേന്ദ്രമോദിക്ക് കീഴടങ്ങല്‍ പാക്കേജ് പ്രഖ്യാപിക്കേണ്ടി വരുന്നത്. അപ്പോള്‍ പറയുന്നതും എഴുതിയതും പോലെ പ്രവര്‍ത്തിക്കുന്നത് മാവോയിസ്റ്റുകളാണ്. ഭക്ഷ്യ സുരക്ഷാ നിയമം ജനവിരുദ്ധനയമാണ്.
ഒരു വശത്ത് റേഷന്‍ സംവിധാനങ്ങളെ തകര്‍ക്കുകയാണ്. ഇതിലൂടെ ജനങ്ങളെ സ്വകാര്യ മാര്‍ക്കറ്റുകളിലേക്ക് തള്ളിവിടുകയും കുത്തകെള്‍ക്കൊപ്പം ചേര്‍ന്ന് കൊള്ളയടിക്കുകയുമാണ് ലക്ഷ്യം. 2011ല്‍ ഭക്ഷ്യ സുരക്ഷാ നിയമം വന്നപ്പോള്‍ തന്നെ ഇതിലെ തട്ടിപ്പ് മാവോയിസ്റ്റുകള്‍ തുറന്നു കാട്ടിയിരുന്നു. ആഗോളവത്കരണ നയത്തിനു മാറ്റിയെടുക്കുന്ന ഘടനപരമായ പരിഷ്‌കാരം പോലെ ഈ ഭക്ഷ്യ സുരക്ഷാ നിയമം റേഷന്‍ രംഗത്തെ ആഗോളവത്കരണത്തിന്റെ മാനിഫെസ്റ്റോ ആണെന്നും ബുള്ളറ്റിന്‍ പറയുന്നു. ഇപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ മോദിയുടെ വാതിലില്‍ മുട്ടി ജനങ്ങളെ സര്‍ക്കാര്‍ വിഡ്ഡികളാക്കുകയാണ്.

മാവോവാദികള്‍ വയനാട് ജില്ലയില്‍ സജീവമായതോടെ ആദിവാസി കോളനികളുടെ രക്ഷകരായി ചമയുന്ന പോലീസ് മുത്തങ്ങയില്‍ ആദിവാസികളെ വെടിവെച്ച് കൊന്നതും നിരവധി ഭൂസമരവേദികളില്‍ നിന്നും ആദിവാസികളെ പിടിച്ചു കൊണ്ടു പോയതും മറക്കരുത്. പോക്‌സോ നിയമപ്രകാരം എത്രയോ ആദിവാസികളെ ജയിലിലടച്ചു.അപ്പോഴൊന്നും തോന്നാത്ത ആദിവാസി പ്രേമം ഇപ്പോള്‍ തോന്നുന്നത് കാപട്യമാണെന്നും മാവോയിസ്റ്റുകള്‍ ബുള്ളറ്റിനില്‍ ആക്ഷേപിക്കുന്നു. കര്‍ഷക ആത്മഹത്യക്കെതിരെയും ബുള്ളറ്റിനില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നുണ്ട്.
2015-ല്‍ 12602 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതില്‍ 8007 കര്‍ഷകരും 4595 കര്‍ഷക തൊഴിലാളികളുമാണ്. 2017-18 വര്‍ഷത്തില്‍ ബജറ്റില്‍ 10 ലക്ഷം കോടി രൂപയാണ് കാര്‍ഷികവായ്പക്കായി നീക്കിവെച്ചത്. പക്ഷേ ഈ വായ്പകളില്‍ 75 ശതമാനവും, വന്‍കിട കാര്‍ഷിക കമ്പനികള്‍ക്കും, കാര്‍ഷിക ഭൂപ്രഭുത്വ ശക്തികള്‍ക്കുമാണ് ലഭിച്ചത്. രാജ്യത്തെ 83 ശതമാനം വരുന്ന ചെറുകിട കര്‍ഷകര്‍ക്കാവട്ടെ 10 ലക്ഷം കോടി രൂപയുടെ വെറും എട്ട് ശതമാനം മാത്രമാണ് ലഭിച്ചത്. കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആസൂത്രണ കമ്മീഷന് പകരം നീതി ആയോഗിനെ ചുമതലപ്പെടുത്തിയത് കോഴിയെ രക്ഷിക്കാന്‍ കുറുക്കനെ ഏല്‍പ്പിച്ചതിന് തുല്യമാണെന്നും ബുള്ളറ്റിന്‍ പരിഹസിക്കുന്നുണ്ട്.












Click it and Unblock the Notifications