വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുണ്ടക്കൈയില്‍ ഭക്ഷണം പാകം ചെയ്തത് മാവോയിസ്റ്റുകള്‍ തന്നെയെന്ന് പ്രദേശവാസികള്‍; സംഭവം മേപ്പാടിയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതിന് പിന്നാലെ

Google Oneindia Malayalam News

കല്‍പ്പറ്റ: ഇടവേളക്ക് ശേഷം വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുന്നു. മേപ്പാടി കള്ളാടിയില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയതിന് പിന്നാലെ മുണ്ടക്കൈ എസ്റ്റേറ്റുപാടിയിലും മാവിയോസിറ്റുകളെത്തിയതായി പ്രദേശവാസികള്‍. മുണ്ടക്കൈ എസ്റ്റേറ്റ് പാടിയിലെത്തിയത് മൂന്നംഗ മാവോയിസ്റ്റ് സംഘമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുണ്ടക്കൈ എസ്‌റ്റേറ്റ് പാടിക്ക് സമീപമുള്ള ഒരു വീടിന്റെ ഷെഡ്ഡില്‍ വെച്ച് മാവോയിസ്റ്റുകള്‍ ഭക്ഷണം പാകം ചെയ്തുകഴിച്ചതിനും തെളിവുകളുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് മൂന്നംഗസംഘത്തെ കണ്ടത്.

1

കൈയ്യിലുണ്ടായിരുന്ന ടോര്‍ച്ചിന്റെ വെട്ടത്തില്‍ ഇവര്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേപ്പാടിയില്‍ ബൈക്കിലാണ് മുണ്ടക്കൈയിലെ എസ്റ്റേറ്റ് പാടിയില്‍ മൂന്ന് അജ്ഞാതര്‍ ശനിയാഴ്ച രാത്രി എത്തിയത്. ഇവര്‍ എത്തിയ ബൈക്കിന് ലൈറ്റും ഉണ്ടായിരുന്നില്ല. എന്നാല്‍ ബൈക്ക് യാത്രക്കാര്‍ക്ക് തലയില്‍ ഹെഡ്‌ലൈറ്റ് ഉണ്ടായിരുന്നു. ബിരിയാണി അരിയും, ഉള്ളിയും ഇറച്ചി മസാലയുമാണ് ഇവര്‍ ഭക്ഷണമുണ്ടാക്കിയ സ്ഥലത്ത് അവശേഷിച്ചതായി കണ്ടത്. അജ്ഞാതര്‍ തന്നെ കൊണ്ടുവന്ന സ്റ്റൗവിലാണ് പാചകം ചെയ്തതെന്ന് കരുതുന്നു. എസ്റ്റേറ്റ് തൊഴിലാളികള്‍ അലക്കി ഉണങ്ങാനായി വിരിച്ചിട്ട കമ്പിളി നിലത്ത് വിരിച്ചായിരുന്നു സംഘം ഇരുന്നത്. ശബ്ദം കേട്ട് തൊട്ടടുത്ത പാടിയില്‍ നിന്ന് വീട്ടുകാര്‍ എഴുന്നേറ്റ് ലൈറ്റിട്ടപ്പോള്‍ മൂവരും ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും പറയുന്നു. എന്നാല്‍ മുണ്ടക്കൈയിലെ പാടിയിലെത്തിയത് മാവോയിസ്റ്റുകളാണന്നതിന് തെളിവില്ലന്നും മറ്റ് സാമൂഹ്യ വിരുദ്ധരോ മോഷ്ടാക്കളോ ആയിരിക്കാമെന്നും പോലീസ് പറയുന്നു.

ജൂലൈ 20ന് വെള്ളിയാഴ്ച രാത്രി നാലംഗ മാവോയിസ്റ്റ് സംഘം റിസോര്‍ട്ട് ജീവനക്കാരായ മൂന്ന് ബംഗാള്‍ സ്വദേശികളെ ബന്ധികളാക്കിയിരുന്നു. ബന്ദികളാക്കിയ ബംഗാള്‍ സ്വദേശികളായ അലാവുദ്ധീന്‍ ഷേഖ്, മൊഹ് ദീന്‍, മക്ബൂല്‍ എന്നിവര്‍ പിന്നീട് മാവോയിസ്റ്റുകളില്‍ നിന്നും രക്ഷപ്പെട്ടെത്തുകയും ചെയ്തു. ഇവര്‍ മൂന്ന് പേരും രക്ഷപ്പെട്ടെത്തിയതിന് പിന്നാലെ മാവോയിസ്റ്റുകള്‍ക്കായി പ്രദേശത്ത് തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ ശക്തമായ തിരച്ചില്‍ തുടരുകയാണ്. 'കബനീ ദളം' എന്ന പേരിലുള്ള മാവോയിസ്റ്റ് സംഘത്തിന് നേതൃത്വം നല്‍കുന്ന വിക്രം ഗൗഡ, സോമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളാടിയിലെത്തിയതെന്ന് വയനാട് ജില്ലാ പോലീസ് ചീഫ് കറുപ്പ് സാമി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന രീതിയില്‍ വീണ്ടും മൂന്നംഗ സംഘത്തെ കണ്ടത്. ഇടവേളക്ക് ശേഷം മാവോയിസ്റ്റ് സാന്നിധ്യം സ്ഥീരികരിച്ചതോടെ ജില്ല അതീവ ജാഗ്രതയിലാണ്. വയനാട് ജില്ലയിലെ കുഞ്ഞോം, മക്കിമല, മേപ്പാടി എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം നിരവധി തവണ സ്ഥിരീകരിച്ചിരുന്നു. 3 വര്‍ഷം മുമ്പാണ് തിരുനെല്ലിയിലെ കെ ടി ഡി സി ഹോട്ടല്‍ മാവോയിസ്റ്റുകള്‍ അടിച്ചുതകര്‍ത്തത്.

Wayanad
English summary
mavoist-follow-up-imp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X