വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റ് കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനം, സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ലക്കിടിയിലെ റിസോര്‍ട്ടില്‍ മാവോവാദി നേതാവ് സിപി ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന സംഭവത്തില്‍ പോലീസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി നിര്‍ദ്ദേശം പാലിക്കുന്നില്ല. ജലീല്‍ ഉള്‍പ്പെടെയുള്ള മാവോയിസ്റ്റുകള്‍ക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്.

ന്യൂസിലൻഡ് ഭീകരാക്രമണം; 9 ഇന്ത്യക്കാരെ കാണാനില്ല, അക്രമം നടന്നത് 2 മുസ്ലീംപള്ളികളിൽ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറിയതിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനു പുറമെ, പൊലീസിനുനേരെ വെടിയുതിര്‍ത്തു എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം എന്നു പറഞ്ഞു നടത്തുന്ന മജിസ്‌ട്രേറ്റ്തല അന്വേഷണം സര്‍ക്കാറിനെയും പൊലീസിനെയും വെള്ളപൂശാനുള്ള നീക്കം മാത്രമാണെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.

Human rights workers

ജലീലിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് നടപടികളുമായി ബന്ധപ്പെട്ട് ആളപായം ഉണ്ടായാല്‍ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത്, മറ്റൊരു സ്റ്റേഷനിലെ അവരേക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോ, പൊലീസിന്റെ തത്തുല്യ അധികാരമുള്ള വേറൊരു ഉദ്യോഗസ്ഥനോ എഫ്ഐആര്‍ രേഖപ്പെടുത്തി കേസ് അന്വേഷിക്കണമെന്നതാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം.

ഇതിവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. വൈത്തിരിയിലെ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്നതിനെത്തിയ റിസോര്‍ട്ടിലെത്തിയ സ്വതന്ത്ര വസ്തുതാന്വേഷണ സംഘത്തെ പോലീസും മറ്റ് ചിലരും ചേര്‍ന്ന് തടഞ്ഞത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. റിസോര്‍ട്ടിലേക്ക് പോലും കയറ്റിവിടാത്ത നടപടിയില്‍ സംശയമുണ്ട്. സംഭവസ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെയും കടത്തിവിടുന്നില്ല. ഇത് പൊലീസിനെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും, തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ അഡ്വ. പി.എ. പൗരന്‍, ഗ്രോ വാസു, തുഷാര്‍ നിര്‍മല്‍ സാരഥി, അലാവുദ്ദീന്‍, രാജു, സുജ ഭാരതി, എസ്. ഗോപാല്‍, ഡോ. പി.ജി ഹരി, ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.

Wayanad
English summary
Human rights workers press meet for maoist murder issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X