വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് മഴ മഹോത്സവം; കായികമത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും, മഡ് ഫുട്‌ബോള്‍ മത്സരം വള്ളിയൂര്‍ക്കാവ്, പനമരം വയലുകളില്‍!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഴമഹോത്സവ (സ്പ്ലാഷ് 2019)ത്തിലെ കായികമത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന മഴമഹോത്സവത്തിലെ ഏറ്റവും ആകര്‍ഷകമായ മത്സരങ്ങളിലൊന്നാണ് മഡ് ഫുട്‌ബോള്‍. ജൂലൈ ആറ് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വളളി യൂര്‍ക്കാവ് കണ്ണിവയലിലും, പനമരം നടവയല്‍ റോഡിലെ വയലിലും ഒരേ സമയം മഡ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കും.

<strong>ആറ് പതിറ്റാണ്ടായി റോഡും കുടിവെള്ളവുമില്ല; അടിസ്ഥാന വികസനം കാത്ത് കൊന്നത്തടിയിലെ ഒരു ഉള്‍ഗ്രാമം...</strong>ആറ് പതിറ്റാണ്ടായി റോഡും കുടിവെള്ളവുമില്ല; അടിസ്ഥാന വികസനം കാത്ത് കൊന്നത്തടിയിലെ ഒരു ഉള്‍ഗ്രാമം...

ഞായറാഴ്ച്ച മുട്ടില്‍ അമ്പുകുത്തിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ മഡ് ഫുട്‌ബോളും കോട്ടത്തറ ടൗണിനടുത്ത് മഡ് വോളിബോള്‍ മത്സരവും നടക്കും. ഏഴിന് കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്ട് ക്ലബ്ബില്‍ വെച്ച് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ടീമും ഡി.ടി.പി.സി, മീഡിയ, പോലീസ്, ഫോറസ്റ്റ്, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ ടീമുകള്‍ തമ്മില്‍ സൗഹൃദമത്സരം നടക്കും.

Splash

ജൂലൈ പത്തിനാണ് മഴമഹോത്സവത്തിന്റെ മറ്റൊരു ശ്രദ്ധേയ ഇനമായ ജില്ലാതല സൈക്ലിംഗ് മത്സരത്തിന് മുന്നോടിയായി ഞായറാഴ്ച ലക്കിടിയില്‍ തുടങ്ങി ലക്കിടിയില്‍ തന്നെ അവസാനിക്കുന്ന തരത്തില്‍ 100 കിലോമീറ്റര്‍ സൈക്ലിംഗ് റാലി നടത്തും. ജൂലൈ 13 മുതലാണ് മഡ് ഫുട്‌ബോളിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക. കാക്കവയല്‍ മുതല്‍ കല്‍പ്പറ്റ വരെ മിനി മാരത്തോണും 13ന് തന്നെ നടക്കും. ഫോര്‍ ഇന്റു ഫോര്‍ ഫണ്‍ ഡ്രൈവും ഇതോടൊപ്പം നടക്കും.

മഡ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ഭാഗമായി ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറക്കി. ജില്ലയുടെ ടൂറിസം സാധ്യതകള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര തലത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ടൂറിസം രംഗത്തെ ഏജന്‍സികളെയും ഈ മേഖലയിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തി നടത്തുന്ന ബി ടു ബി മീറ്റ് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടക്കും. 350-ഓളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മീറ്റില്‍ പങ്കെടുക്കും. കൂടാതെ ടൂറിസം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സംരംഭകരും അടക്കം അഞ്ഞൂറോളം പേരാണ് ബി ടു ബി മീറ്റില്‍ പങ്കെടുക്കുക.

Wayanad
English summary
'Mazha Mahotsavam' in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X