വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബുദ്ധിമാന്ദ്യമുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി: പ്രതികള്‍ക്കായി തിരച്ചില്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ബുദ്ധിമാന്ദ്യമുള്ള 26 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂട്ടുപ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മൂന്ന് പേര്‍ ചേര്‍ന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതില്‍ മാനന്തവാടി ചെറ്റപ്പാലം പള്ളിവളപ്പില്‍ മുനീറി(28)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകല്‍, കൂട്ട ബലാത്സംഘം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.

അമേഠിയിലെ കൊലപാതകം, രാഹുൽ ഗാന്ധിയെ ഉന്നമിട്ട് സ്മൃതി ഇറാനി!നിങ്ങളുടെ സന്ദേശം വ്യക്തമായി തന്നെ കിട്ടിഅമേഠിയിലെ കൊലപാതകം, രാഹുൽ ഗാന്ധിയെ ഉന്നമിട്ട് സ്മൃതി ഇറാനി!നിങ്ങളുടെ സന്ദേശം വ്യക്തമായി തന്നെ കിട്ടി

കഴിഞ്ഞ ദിവസം മുതല്‍ യുവതിയെ കാണാനായില്ലായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും രാത്രിയിലും തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് യുവതി വീട്ടില്‍ തിരികെയെത്തുന്നത്. ശനിയാഴ്ച അര്‍ധരാത്രിയോടെ യുവതിയെ തിരികെ വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. തന്നെ കുറച്ചു പേര്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി യുവതി വീട്ടുകാരെ അറിയിക്കുകയും, പിന്നീട് യുവതിയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

muneerrapecase-

ഇതിനിടെയാണ് അര്‍ധരാത്രിയോടെ യുവതിയുടെ വീടിനു സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ മുനീര്‍ എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുന്നത്. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പോലീസ് യുവതിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Wayanad
English summary
Mentally challenged woman kidnapped and molested in Wayanad, police starts search
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X