വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ പദ്ധതിയുമായി മേപ്പാടി ഗ്രാമപഞ്ചായത്ത്: ഫുട്‌ബോള്‍ പരിശീലനം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ആദിവാസി മേഖലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നൂതനപദ്ധതിയുമായി മേപ്പാടി ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്താദ്യമായാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാന്‍ പ്രീമിയര്‍ സ്‌കില്‍സ് എന്ന പേരില്‍ എന്ന പേരില്‍ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന പദ്ധതി ആരംഭിച്ചിട്ടുള്ളത്. മേപ്പാടി ഗ്രാമപഞ്ചായത്തിനൊപ്പം ബ്രിട്ടീഷ് കൗണ്‍സില്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, പട്ടികവര്‍ഗ ഡിപ്പാര്‍ട്ടുമെന്റ് എന്നിവരും പദ്ധതിക്കായി കൈകോര്‍ക്കുന്നു.

പ്രളയ പുനര്‍നിര്‍മാണം; സഹകരണവുമായി സര്‍ക്കാരിതര സംഘടനകള്‍, കൈമാറിയത് പത്തുലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍പ്രളയ പുനര്‍നിര്‍മാണം; സഹകരണവുമായി സര്‍ക്കാരിതര സംഘടനകള്‍, കൈമാറിയത് പത്തുലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍

ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികളെ സ്‌കൂളിലെത്തിക്കാനും അതോടൊപ്പം കായികരംഗത്ത് മികവുറ്റരാക്കി വളര്‍ത്തിയെടുക്കാനുമാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകള്‍ തമ്മില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താനും ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഇതിനകം തന്നെ നാല് വാര്‍ഡുകള്‍ ചേരുന്നിടത്ത് ഒരു പരിശീലനകേന്ദ്രവും, പഞ്ചായത്തിന് കീഴില്‍ എട്ട് പുരുഷ പരിശീലകരും, രണ്ട് വനിതാ പരിശീലകരും സജ്ജമായി കഴിഞ്ഞു. നിലവില്‍ ഈ പരിശീലകരുടെ കീഴില്‍ 475 ആണ്‍കുട്ടികളും, 105 പെണ്‍കുട്ടികളും വിവിധ കാറ്റഗറിയിലായി പരിശീലനം തേടുന്നുണ്ട്.

coach-1562845

63 ഊരുകൂട്ടങ്ങളില്‍ നിന്നുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ ഫെസ്റ്റ് നടത്താനും പദ്ധതിയിടുന്നു. എല്ലാ കുട്ടികള്‍ക്കും ആവശ്യമായ ജേഴ്‌സിയും, ഓരോ ഊരുക്കൂട്ടങ്ങളിലേക്കും ഫുട്‌ബോളും ഇതിനകം തന്നെ പഞ്ചായത്ത് നല്‍കികഴിഞ്ഞു. പദ്ധതി നടപ്പിലായതോടെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് ഒരു പരിധി വരെ കുറവുണ്ടായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ പ്രമോര്‍ട്ടര്‍മാക്കും, പരിശീലകര്‍ക്കും രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനവും നല്‍കി വരികയാണ്.

schooldropout-

പ്രീമിയര്‍ സ്‌കില്‍സ് ലീഗ് ഇന്‍സ്ട്രക്ടര്‍ .ഷെഫീക്ക് ഹസന്‍, .ദീപക്.സി.എം എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. ബ്രിട്ടീഷ് കൗണ്‍സിലും , ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അധികൃതരും ആഗോള തലത്തില്‍ ഫുട്‌ബോള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശീലകര്‍ക്കുള്ള കോഴ്‌സാണ് പ്രീമിയര്‍ സ്‌ക്കില്‍സ്. നിലവില്‍ 29 ഓളം രാജ്യങ്ങളില്‍ പ്രോഗ്രാം നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എന്നിവരുമായി സഹകരിച്ചും പരിശീലകര്‍ക്ക് ക്ലാസുകള്‍ നടത്തിവരുന്നുണ്ട്.

Wayanad
English summary
Meppadi grama Panchayat come up with new scheme to prevent school drop out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X