വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് അശാസ്ത്രീയമായി'; പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികള്‍

Google Oneindia Malayalam News

കല്‍പ്പറ്റ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രദേശങ്ങളെ കണ്ടെയ്‌മെന്‍സോണാക്കി പ്രഖ്യാപിക്കുന്നതില്‍ അശാസ്ത്രീയത ആരോപിച്ച് വ്യാപാരികള്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. ഒരു പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ കൃത്യമായ അന്വേഷണം നടത്താതെയാണ് സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതെന്നാണ് വ്യാപാരികള്‍ ഉയര്‍ത്തുന്ന പ്രശ്‌നം.

നിലവില്‍ കല്‍പ്പറ്റ നഗരത്തിലെ കണ്ടെയ്ന്‍മെന്റ് പ്രഖ്യാപനത്തിനെതിരെയാണ് വ്യാപാരികള്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. നേരത്തെ സുല്‍ത്താന്‍ ബത്തേരി നഗരസഭക്കെതിരേയും വ്യാപാരികള്‍ ഇത്തരമൊരുആരോപണവുമായി രംഗത്തെത്തിയിരുന്നു. കണ്ടെയ്ന്‍മെന്‍ സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ നഗരസഭ വേണ്ടത്ര അന്വേഷണം നടത്തുന്നില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു.

lockdown

ഇത്തരത്തില്‍ അന്വേഷണം നടത്താതെയുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനം ചെറുകിട വ്യാപാരികള്‍ വ്യാപാരികളെ സാരമായി ബാധിച്ചുവെന്ന് ഇവര്‍ പറയുന്നു. ഇത് പ്രധാനമായും ഹോട്ടലുകളെയാണ് ബാധിച്ചത്. ഇതേ രീതി ഇനിയും തുടരുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ ബാധകല്ലാത്ത അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ അനിശ്ചിതകാലത്തേക്ക അടച്ചിടാനാണ് തീരുമാനം. ഇതിന് മുന്നോടിയായി സെപ്തംബര്‍ 25 ന് വരാനിരിക്കുന്ന എല്ലാ കടകള്‍ക്ക് മുന്നിലും പ്ലക്കാര്‍ഡുകള്‍ സ്ഥാപിക്കുമെന്ന്് വ്യാപാര സംഘടനകള്‍ അറിയിച്ചു.

എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ഇഅധികൃതര്‍ തള്ളി. കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രമാണ് കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതെന്ന അധികൃതര്‍ പറഞ്ഞു.

രാജി പാർട്ടിയും മുന്നണിയും പറഞ്ഞാൽ: മതഗ്രന്ഥം വിതരണം ചെയ്തതിൽ അപാകതയില്ലെന്ന് കെടി ജലീൽ രാജി പാർട്ടിയും മുന്നണിയും പറഞ്ഞാൽ: മതഗ്രന്ഥം വിതരണം ചെയ്തതിൽ അപാകതയില്ലെന്ന് കെടി ജലീൽ

മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ സമ്മർദ്ദത്തിലാക്കാൻ കോൺഗ്രസ്; പ്രചരണത്തിനെത്തുക ടീം രാഹുൽമധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ സമ്മർദ്ദത്തിലാക്കാൻ കോൺഗ്രസ്; പ്രചരണത്തിനെത്തുക ടീം രാഹുൽ

Wayanad
English summary
merchants call protest in wayanad alleges containment zones are declaring unscientificaly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X