വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വസന്തകുമാറിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി എ കെ ബാലന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ മുക്കംകുന്ന് വാഴക്കണ്ടി തറവാട്ടുവീട്ടില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍ സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ച മന്ത്രി ഷീനയോടും, മക്കളോടും സംസാരിച്ചു. രാജ്യത്തെ നടുക്കിയ അതിദാരുണമായ സംഭവത്തിലെ രക്തസാക്ഷിയാണ് വസന്തകുമാര്‍. അദ്ദേഹത്തിന്റെ കുടുംബം ഒരിക്കലും അനാഥമാവില്ലെന്നും, സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു. വസന്തകുമാറിന്റെ ഭാര്യ ഷീന ചില സുപ്രധാനമായ ആവശ്യങ്ങള്‍ സര്‍ക്കാരിനോട് സൂചിപ്പിച്ചതായി മന്ത്രി വ്യക്തമാക്കി.

vasanthkumar112-

വെറ്ററിനറി സര്‍വകലാശാലയില്‍ ഇപ്പോള്‍ ചെയ്തുവരുന്ന താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്തണമെന്നതാണ് അതിലൊന്ന്. മക്കള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നതാണ് മറ്റൊന്ന്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ 19ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ കാണാന്‍ എ കെ ബാലനെത്തിയത്. ഞായറാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കാര്‍ മാര്‍ഗം വയനാട്ടിലെത്തിയ അദ്ദേഹം ഉച്ചയ്ക്ക് 12നാണ് തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട്ടുവീട്ടില്‍ സന്ദര്‍ശനം നടത്തിയത്.

vasanthkumar11-

വി മുരളീധരന്‍ എം പിയും ഞായറാഴ്ച വസന്തകുമാറിന്റെ തറവാട്ടുവീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. വസന്തകുമാര്‍ ഭാരതാംബയുടെ വീരപുത്രനാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വസന്തകുമാറിന്റെ കുടുംബത്തിന് വേണ്ടി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും എം പി പറഞ്ഞു. രാജ്യത്തിന കത്തുള്ള തീവ്രവാദികളെ അമര്‍ച്ച ചെയ്യാനുള്ള എല്ലാകാര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ചെയ്ത് കഴിഞ്ഞു. വസന്തകുമാറിന്റ ജീവത്യാഗം വെറുതെയാവില്ലെന്നും രാജ്യം മുഴുവന്‍ ധീരജവാന്‍മാരെ നെഞ്ചിലേറ്റി ആദരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വസന്ത കുമാറിന്റെ അമ്മയെയും, ഭാര്യയെയും, മക്കളെയും കണ്ട് ആശ്വസിപ്പിച്ചശേഷം വീര ജവാന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ബിജെപി യുടെ ജില്ല നേതാക്കളോടൊപ്പം എംപി പുഷ്പാര്‍ച്ചനയും നടത്തിയാണ് മടങ്ങിയത്. ഞായറാഴ്ചയും അനുശോചനമറിയിച്ച് നിരവധി പേരാണ് വസന്തകുമാറിന്റെ തറവാട്ടുവീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്.

Wayanad
English summary
minister ak balan about slained jawan vasanth kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X