വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ തകര്‍ന്ന റോഡുകള്‍ക്ക് ശാപമോക്ഷം: പുനര്‍നിര്‍മ്മാണം ഉടന്‍; 23ന് നവീകരണപ്രവൃത്തി മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഏറെ പ്രതിഷേധങ്ങള്‍കൊടുവില്‍ വയനാട്ടിലെ തകര്‍ന്നടിഞ്ഞ പ്രധാന റോഡുകളെല്ലാം നവീകരണപ്രവൃത്തിക്കൊരുങ്ങുന്നു. പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നവംബര്‍ 23ന് ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ കല്‍പ്പറ്റയില്‍ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയില്‍ തകര്‍ന്ന് തരിപ്പണമായ കല്‍പ്പറ്റ-വാരാമ്പറ്റ റോഡാണ് നവീകരണ പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നതില്‍ പ്രധാനപ്പെട്ടത്.

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ... ഒഡീഷക്കാരന്‍ സിനാ ഹസ്ത പച്ച മലയളത്തിൽ പാടി, മലയാള അക്ഷരങ്ങൾ പഠിക്കാൻ ഇതര സംസ്ഥാനക്കാർ, അഭിനന്ദിക്കാൻ മന്ത്രി എത്തി!!ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ... ഒഡീഷക്കാരന്‍ സിനാ ഹസ്ത പച്ച മലയളത്തിൽ പാടി, മലയാള അക്ഷരങ്ങൾ പഠിക്കാൻ ഇതര സംസ്ഥാനക്കാർ, അഭിനന്ദിക്കാൻ മന്ത്രി എത്തി!!

കല്‍പ്പറ്റ ചുങ്കം ജംങ്ഷനില്‍ നിന്ന് ദേശീയപാത 766-ല്‍ തുടങ്ങി കല്‍പ്പറ്റ നഗരസഭ, വെങ്ങപ്പള്ളി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നതാണ് ഈ പാത. ബാണാസുരസാഗര്‍ അണക്കെട്ട് ഉള്‍പ്പെടെ ടൂറിസം മേഖലക്ക് ഏറെ പ്രധാന്യമുള്ള ഈ റോഡിന്റെ ആകെ നീളം 17.725 കിലോമീറ്ററാണ്. കണിയാമ്പറ്റ-മീനങ്ങാടി റോഡാണ് മറ്റൊന്ന്.

Road

മീനങ്ങാടിയില്‍ ദേശീയപാത 766ല്‍ അവ സാനിക്കുന്നതാണ് കണിയാമ്പറ്റ-മീനങ്ങാടി റോഡ്. കണിയാമ്പറ്റ, പൂതാടി, മൂട്ടില്‍, മീനങ്ങാടി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന് 12.800 കിലോമീറ്റര്‍ നീളമുണ്ട്. മൂന്നാമത്തെ പ്രധാനറോഡ് മേപ്പാടി-ചൂരല്‍മലയാണ്. കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂര്‍ സംസ്ഥാന പാതയില്‍ തുടങ്ങി ചൂരല്‍മലയില്‍ അവസാനിക്കുന്ന മേപ്പാടി-ചൂരല്‍മല റോഡും ടൂറിസവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതാണ്.

പ്രധാന ജില്ലാ റോഡുകളുടെ വിഭാഗത്തില്‍ വരുന്ന ഈ റോഡിന്റെ നീളവും 12.800 കിലോമീറ്ററാണ്. പൊതുമരാമത്ത് വകുപ്പ് ഡിപിആര്‍ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ച തനുസരിച്ച് കല്‍പ്പറ്റ-വാരാമ്പറ്റ റോഡിനും മേപ്പാടി-ചൂരല്‍മല റോഡിനും യഥാക്രമം 56.66, 40.96 കോടി രൂപയുടെയും കണിയാമ്പറ്റ-മീനങ്ങാടി റോഡിന് 38.99 കോടിയുടെയും അനുമതി ലഭിച്ചു. തുടര്‍ന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടുന്ന ടെക്‌നിക്കല്‍ കമ്മിറ്റി സാങ്കേതികാനുമതി നല്‍കി.

കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് കുദ്രോളി ബില്‍ഡേഴ്സും കണിയാമ്പറ്റ-മീനങ്ങാടി റോഡ് മലബാര്‍ ടെക് എന്ന കമ്പനിയുമാണ് കരാറെടുത്തത്. പി കെ സുള്‍ഫിക്കര്‍ ആണ് മേപ്പാടി-ചൂരല്‍മല റോഡിന്റെ കരാറുകാരന്‍. നിര്‍മാണക്കാലാവധി ഒന്നര വര്‍ഷമാണ്. നിലവിലുള്ള റോഡ് വീതികൂട്ടി ജിഎസ്ബി, ഡബ്ല്യുഎംഎം, ഡിബിഎം ആന്റ് ബിസി എന്നിവ ഉപയോഗിച്ച് ഉപരിതലം ബലപ്പെടുത്തും.

മൂന്നു റോഡുകളുടെയും പരിധിയില്‍ വരുന്ന കല്‍പ്പറ്റ, വെങ്ങപ്പള്ളി, പിണങ്ങോട്, കാവുമന്ദം, ചെന്നലോട്, പടിഞ്ഞാറത്തറ, പച്ചിലക്കാട്, കൂടോത്തുമ്മല്‍, വരദൂര്‍, കരണി, കാര്യമ്പാടി, മീനങ്ങാടി, മേപ്പാടി, താഞ്ഞിലോട്, ചൂരല്‍മല ടൗണുകളിലെ ഫുട്പാത്ത് നിര്‍മാണം, ഓടകള്‍, യൂട്ടിലിറ്റി ഡക്ട്, ക്രോസ് ഡക്ട്, ബസ് ഷെല്‍ട്ടറുകള്‍, റോഡ് സേഫ്റ്റി വര്‍ക്കുകള്‍ എന്നിവയും മറ്റ് അനുബന്ധ പ്രവൃത്തികളും ഇതോടൊപ്പം നടത്തും.

Wayanad
English summary
Minister G Sudhakaran will inagurate road works in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X