Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയമേഖലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൈക്രോപ്ലാനുകള്‍ നടപ്പിലാക്കും: മന്ത്രി കെ കെ ശൈലജ

മാനന്തവാടി: പ്രളയമേഖലകളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മൈക്രോപ്ലാനുകള്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. വയനാട് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചേര്‍ന്ന പ്രത്യേക അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മൈക്രോ പ്ലാനുകള്‍ വയനാട് ജില്ലയിലും നടപ്പിലാക്കും.

എലിപ്പനി, മഞ്ഞപ്പിത്തം, കോളറ എന്നിവ പടരാതെ സംരക്ഷിക്കേണ്ടതുണ്ട്. ശുദ്ധജലം ഉറപ്പാക്കാന്‍ ഫലപ്രദമായ ക്ലോറിനേഷന്‍ നടത്തണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. 3 ഘട്ടങ്ങളിലായി വെള്ളം പരിശോധിക്കുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് 24 മണിക്കൂറും ഉണര്‍ന്നുപ്രവര്‍ത്തിച്ചുവരികയാണ്. നിലവില്‍ മരുന്നുകള്‍ക്ക് യാതൊരുവിധ ക്ഷാമവും എവിയെടുമില്ല.

kkshylaja-

പകര്‍ച്ചവ്യാധി പ്രവര്‍ത്തനം, ജീവിതശൈലീ രോഗങ്ങള്‍, മാനസിക വെല്ലുവിളികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ആക്ഷന്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. 50 വീടിന് രണ്ട് വോളന്റിയര്‍മാര്‍ വച്ച് ഒരു ദിവസം 25 വീടുകള്‍ സന്ദര്‍ശിച്ച് ക്ലോറിനേഷന്‍, പരിസരം അണുവിമുക്തമാക്കല്‍, അവബോധം എന്നിവ നടത്തുന്നതാണ്. മരുന്നിന്റെ സ്റ്റോക്ക് ഉറപ്പു വരുത്തുകയും ചികിത്സാ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മരുന്ന് നല്‍കി ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തുവരികയാണ്. ആശാവര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ കണ്ടെത്തുകയും, അവര്‍ക്ക് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് കൊടുക്കുകയും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവരുന്നുണ്ട്.

മെഡിക്കല്‍ ക്യാമ്പുകളില്‍ ആയുര്‍വേദ, ഹോമിയോ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും അതത് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി വരുകയാണ്. കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഓരോ വീട്ടിലും കയറി വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു സെന്‍സസ് ടീമിനെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതുതലമുറയുടെ നന്മ നഷ്ടപ്പെട്ടിട്ടില്ലെന്നും അവരുടെ സേവനം ലോകത്തിന് മാതൃകയാണെന്നും മനുഷ്യന്റെ മഹാ യജ്ഞമാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എം.എല്‍.എ.മാരായ ഒ.ആര്‍. കേളു, സി.കെ. ശശീന്ദ്രന്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+