വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ത്യന്‍ വനിതാക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്നൊരു താരോദയം; മിന്നുമണി ബോര്‍ഡ് പ്രസിഡന്റ് ഇലവനില്‍; ഇംഗ്ലണ്ടുമായുള്ള മത്സരം 18ന്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീമിലേക്ക് വയനാട്ടില്‍ നിന്നൊരു താരോദയം. മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ മിന്നുമണിയാണ് ബോര്‍ഡ് പ്രസിഡന്റ് ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒണ്ടയങ്ങാടി കൂലിപ്പണിക്കാരനായ മണിയുടെയും വസന്തയുടെയും മകളാണ് മിന്നുമണി. ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ഈ വയനാട്ടുകാരി ഇതിനകം കൊയ്‌തെടുത്ത നേട്ടങ്ങള്‍ നിരവധിയാണ്.

ഇത് തുടർന്ന് കൊണ്ടിരിക്കും, എന്റെ ശ്രദ്ധ ജോലിയിൽ, വാദ്രയുടെ ചോദ്യം ചെയ്യലിനെ കുറിച്ച് പ്രിയങ്ക

2018-ല്‍ നടന്ന ദേശീയ അണ്ടര്‍ 23 ക്രിക്കറ്റില്‍ മിന്നുമണിയാണ് ടോപ്‌സ്‌കോററായത്. ഈ മികച്ച പ്രകടനനത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ ടൂര്‍ണമെന്റായ ഇന്ത്യന്‍ റെഡ് ടീമിലും മിന്നുമണി പാഡണിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള പേടിഎം പരമ്പരക്ക് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തിനുള്ള ടീമിലേക്കാണ് ഇപ്പോള്‍ മിന്നുമണിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

minnumnaicricketer-

മുംബൈയിലെ വാങ്കടെ സ്റ്റേഡിയത്തില്‍ ഫെബ്രുവരി പതിനെട്ടിനാണ് ബോര്‍ഡ് ഇലവനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം. ഇന്ത്യന്‍താരം സ്മൃതി മന്ദാനയാണ് ബോര്‍ഡ് ഇലവന്റെ ക്യാപ്റ്റന്‍. വേദ കൃഷ്ണമൂര്‍ത്തി, ദേവിക വൈദ്യ, എസ് മേഘ്‌ന, ഭാരതി ഫല്‍മാലി, കോമള്‍ സന്‍സദ്, ആര്‍ കല്‍പ്പന, പ്രിയ പൂനിയ, ഹര്‍ലീന്‍ ഡിയോള്‍, റീമ ലക്ഷ്മി എക്ക, മനാലി ദക്ഷ്ണി, തനൂജ കന്‍വര്‍ എന്നിവരാണ് മിന്നുമണിയെ കൂടാതെ ടീമിലുള്ളത്. ഫെബ്രുവരി 22, 25, 28 എന്നീ തിയ്യതികളിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനമത്സരങ്ങളില്‍. ഇതിന് മുന്നോടിയായുള്ള സന്നാഹമത്സരമാണ് ബോര്‍ഡ് ഇലവനുമായി നടക്കുക.

minnumnaicricketer2-1

മിന്നുമണിയെ കൂടാതെ മറ്റ് രണ്ട് താരോദയങ്ങള്‍ കൂടി വയനാട്ടിലുണ്ട്. മാനന്തവാടി ചൂട്ടക്കടവിലെ ഓട്ടോഡ്രൈവര്‍ സജീവന്റെയും പൊതുപ്രവര്‍ത്തക ശാരദസജീവന്റെയും മകളായ സജ്‌ന, കല്‍പ്പറ്റ മുട്ടില്‍ കൊളവയല്‍ ഇരൂര്‍മ്മല്‍ കോളനിയിലെ വാസുദേവന്‍-ഷീജ ദമ്പതികളുടെ ഐ വി ദൃശ്യ എന്നിവരും വയനാട്ടില്‍ നിന്നും ദേശീയടീമിലിടം കണ്ടെത്താന്‍ കാത്തിരിക്കുന്ന വനിതാ താരങ്ങളാണ്. സജ്‌നയും മിന്നുമണിയോടൊപ്പം ഇന്ത്യന്‍ റെഡ് ടീമില്‍ ഇടം നേടിയിരുന്നു. ദൃശ്യയാവട്ടെ, ചലഞ്ചര്‍ ട്രോഫിയില്‍ പാഡണിഞ്ഞിരുന്നു. കൂടാതെ അണ്ടര്‍ 23 ദേശീയ ട്രോഫി ടീലും, അണ്ടര്‍ 19-ല്‍ കേരളത്തിന്റെ താരമായിരുന്നു ദൃശ്യ. ദേശീയ ടി 20യിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ദൃശ്യക്കായി.

Wayanad
English summary
minnumani to indian woman's cricket team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X