വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്തെ ആയിരം സ്‌കൂളുകള്‍ ഒരു വര്‍ഷത്തിനകം ഹൈടെക്കാക്കും: മന്ത്രി എംഎം മണി

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: പൊതു സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി എം എം മണി. സംസ്ഥാനത്തെ മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക് ആക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി 1000 സ്‌കൂളുകള്‍ ഒരു വര്‍ഷത്തിനകം ഹൈടെക്കാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം

വടുവഞ്ചാല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ ഹൈടെക് ക്ലാസ് മുറികളുടെയും അടല്‍ ടിങ്കറിംഗ് ലാബിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നിരവധി മാറ്റങ്ങളിലൂടെയാണ് ലോകം വളര്‍ന്നത്. ശാസ്ത്രമേഖലിയിലുണ്ടായ പുരോഗതിയും നിരന്തര പഠനവും മനുഷ്യനെ നവീകരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരാധിഷ്ഠിത ലോകത്ത് വിജയം നേടാന്‍ കുട്ടികള്‍ക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പിന്തുണ കരുത്ത് പകരും.

MM Mani

വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ വികസനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണം. കുട്ടികളില്‍ ശാസ്ത്ര ബോധം വളര്‍ത്തുന്നതില്‍ അധ്യാപകര്‍ക്ക് മുഖ്യപങ്ക് വഹിക്കാന്‍ കഴിയും. അധ്യാപകര്‍ക്ക് ഈ മേഖലകളില്‍ ആവശ്യമായ പരിശീലനം നല്‍കി ഗുണനിലവാരം ഉയര്‍ത്തുന്ന നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വടുവഞ്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച 21 ഹൈടെക് ക്ലാസ് മുറികളാണ് പ്രവര്‍ത്തനസജ്ജമായത്.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ മുഴുവന്‍ ക്ലാസ് മുറികളിലും പ്രോജക്ടര്‍,ലാപ്ടോപ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അടല്‍ ടിങ്കറിംഗ് ലാബില്‍ സെന്‍സര്‍,റോബര്‍ട്ട്,ത്രീഡി പ്രന്റിംഗ് തുടങ്ങിയ സംവിധാനങ്ങളും വിവിധ വര്‍ക്ക് ഷോപ്പുകള്‍,എ.ടി ലാബ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അമ്പലവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച 35 ഹൈടെക് ക്ലാസ് മുറികളുടെയും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിര്‍മിച്ച സ്‌കൂള്‍ ലൈബ്രററിയുടെ ഉദ്ഘാടനവും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വ്വഹിച്ചു.

Wayanad
English summary
MM Mani's comment about hightech schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X