India
 • search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോദി നിര്‍ത്തിയേടത്ത് നിന്ന് പിണറായി തുടങ്ങി; രാഹുലിന്റെ ഓഫീസ് തകര്‍ത്തതിനെതിരെ കെസി വേണുഗോപാല്‍

Google Oneindia Malayalam News

വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തതിനെതിരെ കെസി വേണുഗോപാല്‍. ബിജെപിയെ പോലെ സിപിഎം നേതൃത്വവും രാഹുല്‍ ഗാന്ധിയെ വേട്ടയാടുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. ബഫര്‍സോണ്‍ വിഷയത്തിലാണ് രാഹുലിന്റെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തത്. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ആക്രമണം നടന്നത്. രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടിലാക്കി മോദിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പോലീസ് സംരക്ഷണയിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു. ഒരാളെ പോലും ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു; ഓഫീസ് ജീവനക്കാർക്ക് പരിക്ക്രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു; ഓഫീസ് ജീവനക്കാർക്ക് പരിക്ക്

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി നല്‍കേണ്ടത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാവിന്റെ ഓഫീസ് തകര്‍ക്കുന്നതാണോ സിപിഎമ്മിന്റെ രീതി. അഞ്ച് ദിവസം ഇഡിയെ ഉപയോഗിച്ച് കേന്ദ്രം രാഹുലിനെ പീഡിപ്പിച്ചു. മോദി എവിടെ നിര്‍ത്തിയോ അവിടെ നിന്നാണ് പിണറായി തുടങ്ങുന്നത്. സിപിഎമ്മിന് മോദിയെ പല കാര്യത്തിലും സുഖിപ്പിക്കേണ്ടതുണ്ടാവും. കേന്ദ്രവുമായി എല്ലാ കാര്യത്തിലും അവര്‍ക്ക് ധാരണയുണ്ട്. കേന്ദ്രത്തിനതെിരെ നടക്കേണ്ട സമരമാണ് എംപിക്കെതിരെ നടത്തിയത്. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്ക് കത്തയച്ചതാണെന്നും വേണുഗോപാല്‍ പറഞ്ഞു.

അതേസമയം കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ ആര്‍ക്കും പ്രതിഷേധിക്കാം. എന്നാല്‍ അക്രമത്തിലേക്ക് കടക്കുന്നത് തെറ്റാണ്. അവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി. സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് സംഭവത്തില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് അറസ്റ്റ് ചെയ്തവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ആ നാണക്കേട് മറയ്ക്കാനാണ് രാഹുലിന്റെ ഓഫീസ് അടിച്ച് തകര്‍ത്തത്. ആക്രമിച്ച പ്രവര്‍ത്തകര്‍ ഗുണ്ടകളാണെന്നും ചെന്നിത്തല വിശേഷിപ്പിച്ചു.

ക്രമസമാധാനം നിലനിര്‍ത്തേണ്ട പോലീസിലെ ഒരു വിഭാഗം ഈ അഴിഞ്ഞാട്ടത്തിന് കണ്ണടച്ച് കൊടുക്കുകയാണ്. അത് അംഗീകരിക്കാനാവില്ല. പോലീസ് നോക്കി നില്‍ക്കെയാണ് ആക്രമണമുണ്ടായത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെയാണ് ഈ അക്രമം നടത്തിച്ചതെന്ന് വിഡി സതീശന്‍ ആരോപിച്ചു. കേരളത്തില്‍ കലാപത്തിനുള്ള ഭരണകക്ഷിയുടെ രണ്ടാമത്തെ ആഹ്വാനമാണ് കല്‍പ്പറ്റയിലെ ആക്രമണമെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്പിലും വ്യക്തമാക്കി.

'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു'അമ്മയെ ആലോചിച്ചാണ് അതിജീവിത ആത്മഹത്യ ചെയ്യാതിരുന്നത് ' മഞ്ജുവിനോടും എന്നോടും അത് പറഞ്ഞു

cmsvideo
  ആരാണീ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി Draupadi Murmu
  Wayanad
  English summary
  modi and pinarayi doing similar things, kc venugopal on vandalising rahul gandhi's office
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X