വയനാട്ടിൽ ആദിവാസി വിഭാഗത്തില്‍പ്പെട്ട പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍, കേസെടുത്തത് പോക്‌സോ നിയമപ്രകാരം
കല്‍പ്പറ്റ: ആദിവാസി വിഭാഗത്തില്‍പ്പെട്ട പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവം മീനങ്ങാടിയില്‍. മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പത്തുവയസ്സുകാരിക്കാണ് ദുരനുഭവമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് മീനങ്ങാടി മൈലമ്പാടി ഗോഖലെ നഗര്‍ കോളനിയിലെ നരീക്കല്‍ അയ്യപ്പന്‍കുട്ടിയെ (35) അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും, എസ് സി, എസ് ടി നിയമപ്രകാരവും, ഐ പി സി 354-എ വകുപ്പ് പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.

മാനന്തവാടി എസ് എം എസ് ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിയും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ജില്ലയില്‍ പോക്‌സോ നിയമപ്രകാരമുള്ള പ്രകാരമുള്ള കേസുകള്‍ കൂടി വരികയാണ്.












Click it and Unblock the Notifications