അടുക്കളയിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഡിസിസി ഭാരവാഹിക്കെതിരെ യുവതിയുടെ പരാതി
കല്‍പ്പറ്റ: വയനാട് ഡിസിസി ഭാരവാഹിക്കെതിരെ പീഡന പരാതി. മഹിളാ കോണ്‍ഗ്രസ് നേതാവായ യുവതിയാണ് പരാതിക്കാരി. വീട്ടിലെത്തിയ വേളയിലാണ് പീഡന ശ്രമം നടന്നതെന്ന് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. എന്നാല്‍ ഇപ്പോഴും ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് പരാതി നല്‍കുന്നതെന്നും യുവതി വിശദീകരിക്കുന്നു.

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍
2019 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം എന്ന് യുവതി പരാതിയില്‍ പറയുന്നു. വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ബത്തേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ട് സംസാരിക്കാനാണ് പ്രതി വീട്ടിലെത്തിയതത്രെ. സംസാര മധ്യേ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയപ്പോള്‍ പിന്നാലെ എത്തുകയായിരുന്നുവത്രെ. ആക്രമിക്കാന്‍ ശ്രമിച്ച വേളയില്‍ കുതറിമാറി ഓടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സംഭവം പുറത്തുപറഞ്ഞാല്‍ തന്നെയും മകളെയും മോശമാക്കി ചിത്രീകരിക്കുമെന്നും കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. ഭയം കാരണമാണ് പുറത്തുപറയാതിരുന്നത്. സ്വാധീനമുള്ള വ്യക്തിയായതിനാല്‍ നടപടിയുണ്ടാകില്ലെന്ന് കരുതിയാണ് പോലീസില്‍ പരാതി നല്‍കാതിരുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി വിഷയം സംസാരിച്ചു. പരാതി നല്‍കാനാണ് അവര്‍ പറഞ്ഞത്. മകളുടെ വിവാഹാലോചനകള്‍ മുടക്കുകയാണ് ചെയ്യുന്നത്. അതിനാലാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും പരാതിയില്‍ പറയുന്നു.
സാരിയിലും ഹോട്ട് ലുക്കിലും തിളങ്ങി പാര്‍വ്വതി അരുണ്‍; പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications