വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുരങ്ങുപനി: വയനാട് അതീവജാഗ്രതയില്‍.... കണ്‍ട്രോള്‍ റൂം തുറന്നു, പനി സര്‍വെ നടത്തും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശം. ജില്ലയില്‍ രണ്ട് പേര്‍ക്കാണ് ബുധനാഴ്ച കുരങ്ങുപനി സ്ഥിരീകരിച്ചത്. മാനന്തവാടി താലൂക്കിലെ തിരുനെല്ലി അരണപ്പാറക്ക് സമീപം അത്താട്ടുകുന്ന് കോളനിയിയിലെ 37കാരനായ യുവാവിനും, ബാവലിക്ക് സമീപത്തെ തോണിക്കടവ് കോളനിയിലെ 27കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

<strong>തുറവൂര്‍ ഗവ. ആശുപത്രി വികസനത്തിന് 51 കോടി അനുവദിച്ചു, 6,000 ചതുരശ്ര അടി വിസ്തൃതിയില്‍ ആറു നിലകളിലായി പുതിയ കെട്ടിടം!</strong>തുറവൂര്‍ ഗവ. ആശുപത്രി വികസനത്തിന് 51 കോടി അനുവദിച്ചു, 6,000 ചതുരശ്ര അടി വിസ്തൃതിയില്‍ ആറു നിലകളിലായി പുതിയ കെട്ടിടം!

ഒരാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും, മറ്റൊരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ജില്ലയില്‍ രണ്ടിടത്ത് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ പനി സര്‍വേ നടത്താന്‍ തീരുമാനം. കലക്ട്രേറ്റില്‍ ജില്ലാ കലക്ടര്‍ എ. ആര്‍. അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുരുങ്ങുപനി അവലോകന യോഗത്തിലാണ് തീരുമാനം. പനിസര്‍വേ ഫലങ്ങള്‍ എല്ലാ ദിവസവും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. രോഗബാധിതരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്.

Wayanad

കര്‍ണാടകയിലെ ബൈരക്കുപ്പയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്നാണ് കുരങ്ങുപനി പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. കുരങ്ങുപനി വ്യാപിക്കുന്നത് തടയുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മതിയായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമായി കഴിഞ്ഞു. പ്രതിരോധ വാക്സിന്‍ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ വാക്സിന്‍ ജില്ലയിലെത്തിക്കും. ഏതുതരം പനിയാണെങ്കിലും ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

കുരങ്ങുകള്‍ ചത്തുകിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി വിപുലമായ യോഗം ചേര്‍ന്ന് കുരങ്ങുപനിയെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാനും ആരോഗ്യവകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്. പനി സര്‍വെയുടെ ആദ്യഘട്ടം നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, തിരുനെല്ലി തുടങ്ങിയ പഞ്ചായത്തുകളിലായിരിക്കും. കുരങ്ങുപനിക്ക് സാധ്യതയുള്ള പ്രദേശങ്ങളിലാണ് പനി സര്‍വേ ആദ്യഘട്ടത്തില്‍ നടത്തുക. വെള്ളിയാഴ്ച സബ് കലക്ടറുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ യോഗം ചേരും. കാട്ടില്‍ പോവുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ വാക്സിനെടുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, എഡിഎം കെ അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക, സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. നൂന മര്‍ജ, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍ട്രോള്‍ റൂം നമ്പര്‍: 1077, 04936 204151.

Wayanad
English summary
Monkey fever; Contol room opened in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X