വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു;രോഗം കണ്ടെത്തിയത് തിരുനെല്ലിയിലെ 37കാരനിൽ, കാട്ടിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്!!
മാനന്തവാടി: വയനാട്ടില്‍ ഇടവേളക്ക് ശേഷം വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി താലൂക്കിലെ തിരുനെല്ലി അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ അരണപ്പാറക്ക് സമീപം അത്താട്ടുകുന്ന് കോളനിയിയിലെ യുവാവിനും, ബാവലിക്ക് സമീപത്തെ തോണിക്കടവ് കോളനിയിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുനെല്ലിയിലെ അത്താട്ടുകുന്ന് കോളനിയിലെ 37-കാരനാണ് ആദ്യം കുരങ്ങുപനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തോണിക്കടവ് കോളനിയിലെ ഒരാള്‍ക്കാണ് ഇന്നലെ വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ രണ്ട് കോളനികളും തമ്മിലുള്ള ദൂരം 15 കിലോമീറ്ററുകള്‍ മാത്രമാണ്.
കുരങ്ങുപനി ജില്ലയില്‍ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അപ്പപ്പാറ ആരോഗ്യകേന്ദ്രത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. കാട്ടില്‍ പോകുന്നവരെ രോഗബാധിതരായ കുരങ്ങിന്റെ ചെള്ള് കടിച്ചാണ് രോഗം ബാധിക്കുന്നത്.

അതുകൊണ്ട് കാട്ടില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗം പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രതിരോധ മരുന്നുകള്‍ നല്‍കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ കുരങ്ങുപനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വയനാട്ടില്‍ കനത്ത ജാഗ്രതാനിര്‍ദേശം നേരത്തെ തന്നെ ആരോഗ്യവകുപ്പ് നല്‍കിയിരുന്നു.
വനത്തിനുളളില്‍ പോകുമ്പോള്‍ കട്ടിയുളള, ഇളം നിറമുളള, ദേഹം മുഴുവന്‍ മുടുന്നതരത്തിലുളള വസ്ത്രം ധരിക്കുക, കാലുകളിലൂടെ ചെളള് കയറാത്ത വിധത്തില്‍ ഗണ്‍ബൂട്ട് ധരിക്കുക, ചെളളിനെ അകറ്റി നിര്‍ത്തുന്ന ഒഡോമസ് പോലുളള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുക, കാട്ടില്‍ നിന്ന് പുറത്തുവന്ന ഉടന്‍ വസ്ത്രങ്ങളും, ശരീരവും പരിശോധിച്ച് ചെളളില്ലെന്ന് ഉറപ്പ് വരുത്തുകയും ചൂട് വെള്ളത്തില്‍ കുളിക്കുകയും, വസ്ത്രങ്ങള്‍ കഴുകുകയും ചെയ്യുക, ശരീരത്തില്‍ ചെളള് പിടിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍, അമര്‍ത്തിക്കൊല്ലാതെ ശ്രദ്ധയോടെ നീക്കം ചെയ്യുക, ചെളളിനെ നീക്കംചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് നന്നായി കഴുകുക, കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക, യാതൊരുകാരണവശാലും സ്വയം ചികിത്സിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഏതാനം ആഴ്ചകളായി ആരോഗ്യവകുപ്പ് നല്‍കിവരുന്നത്.
1957-ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ക്യാസന്നൂര്‍ വില്ലേജിലെ സാഗര്‍ എന്ന പ്രദേശത്താണ് ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ക്യാസന്നൂര്‍ ഫോറസ്റ്റ് രോഗം എന്നും കുരങ്ങുപനി അറിയപ്പെടുന്നുണ്ട്. കേരളത്തിലാദ്യമായി 2013-ല്‍ വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ആലത്തൂര്‍ കോളനിയില്‍ 18-കാരനാണ് കുരങ്ങുപനി സ്ഥിരീകരിക്കുന്നത്. 2015-ലും വയനാട്ടില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് 11 പേര് മരിച്ചിരുന്നു. 2016-ല്‍ ഒമ്പത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017-ല്‍ രണ്ട് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications