വയനാട്ടിലെ കുരങ്ങുപനി മരണം; പ്രതിരോധ സംവിധാനങ്ങള്‍ ഊര്‍ജിതമാക്കി, 1231 പേര്‍ക്ക് കുത്തിവെയ്പ് നല്കി
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി മൂലം ഒരാള്‍ മരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതകമാക്കി ആരോഗ്യവകുപ്പ്. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവന്- ലക്ഷ്മി ദമ്പതികളുടെ മകന് സുധീഷ് (23) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരിക്കെ ഞായറാഴ്ച രാത്രി ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
മാര്‍ച്ച് 23ന് ഇതേ കോളനിയിലെ കുരങ്ങു പനി ബാധിച്ച് മരിച്ച സുന്ദരന്റെ ബന്ധുവാണ് സുധീഷ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിര്‍ത്തി ഗ്രാമമായ കര്‍ണാടകയിലെ ബൈരക്കുപ്പ ഹോസള്ളിയില്‍ വിവാഹം കഴിച്ച് താമസിച്ചുവരികയായിരുന്നു. കൂലിപ്പണിക്കാരനായ സുധീഷ് പനി ബാധിച്ചാണ് വയനാട്ടിലേക്ക് വന്നത്. അതേസമയം, കുരങ്ങ് പനി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 1231 പേര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ട്.

അപ്പപ്പാറ, ബേഗൂര്‍, മേഖലകളില്‍ മാത്രമായി 986 പേര്‍ക്ക് പ്രതിരോധകുത്തിവെയ്പ് നല്കി. 700 ഡോസ് പ്രതിരോധവാക്സിന്‍ കരുതല്‍ശേഖരമായി സൂക്ഷിച്ചിട്ടുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കുരങ്ങുപനി പിടിപെടുവാന്‍ സാധ്യതയുളള സ്ഥലങ്ങളിലും, മറ്റ് പ്രദേശങ്ങളിലും ബോധവത്ക്കരണ ക്ലാസുകള്‍, ഐ.ഇ.സി. ബോര്‍ഡുകള്‍ ലഘുലേഖകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ അവബോധം നല്‍കുന്നുണ്ട്.
ജില്ലയില്‍ കുരങ്ങുപനി തടയുന്നതിന്റെ ഭാഗമായി കുരങ്ങ് ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഡസ്റ്റിംഗ് അടക്കമുളള പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. അപ്പപ്പാറ മേഖലയില്‍ കര്‍ണാടകയില്‍ കൂലിവേലയ്ക്ക് പോകുന്നവരും, നിത്യ സന്ദര്‍ശകരുമായ ആളുകള്‍ക്കാണ് കുരങ്ങുപനി അധികവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കാടുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനുളള വിമുഖത പൂര്‍ണമായ പ്രതിരോധ കുത്തിവെയ്പിന് തടസ്സമായി നിലനില്‍ക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കുരങ്ങുപനി പിടിപ്പെടുവാന്‍ സാധ്യതയുളള സ്ഥലങ്ങളിലും, മറ്റ് പ്രദേശങ്ങളിലും ബോധവത്ക്കരണ ക്ലാസുകള്‍, ഐ.ഇ.സി. ബോര്‍ഡുകള്‍ ലഘുലേഖകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളില്‍ അവബോധം സൃഷ്ടി ക്കുവാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications