വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ കുരങ്ങുപനി മരണം; പ്രതിരോധ സംവിധാനങ്ങള്‍ ഊര്‍ജിതമാക്കി, 1231 പേര്‍ക്ക് കുത്തിവെയ്പ് നല്‍കി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി മൂലം ഒരാള്‍ മരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതകമാക്കി ആരോഗ്യവകുപ്പ്. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ സുധീഷ് (23) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരിക്കെ ഞായറാഴ്ച രാത്രി ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

<strong>രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു! രാജി യുഡിഎഫ് തന്ത്രം</strong>രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു! രാജി യുഡിഎഫ് തന്ത്രം

മാര്‍ച്ച് 23ന് ഇതേ കോളനിയിലെ കുരങ്ങു പനി ബാധിച്ച് മരിച്ച സുന്ദരന്റെ ബന്ധുവാണ് സുധീഷ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിര്‍ത്തി ഗ്രാമമായ കര്‍ണാടകയിലെ ബൈരക്കുപ്പ ഹോസള്ളിയില്‍ വിവാഹം കഴിച്ച് താമസിച്ചുവരികയായിരുന്നു. കൂലിപ്പണിക്കാരനായ സുധീഷ് പനി ബാധിച്ചാണ് വയനാട്ടിലേക്ക് വന്നത്. അതേസമയം, കുരങ്ങ് പനി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 1231 പേര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ട്.

Wayanad map

അപ്പപ്പാറ, ബേഗൂര്‍, മേഖലകളില്‍ മാത്രമായി 986 പേര്‍ക്ക് പ്രതിരോധകുത്തിവെയ്പ് നല്‍കി. 700 ഡോസ് പ്രതിരോധവാക്സിന്‍ കരുതല്‍ശേഖരമായി സൂക്ഷിച്ചിട്ടുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കുരങ്ങുപനി പിടിപെടുവാന്‍ സാധ്യതയുളള സ്ഥലങ്ങളിലും, മറ്റ് പ്രദേശങ്ങളിലും ബോധവത്ക്കരണ ക്ലാസുകള്‍, ഐ.ഇ.സി. ബോര്‍ഡുകള്‍ ലഘുലേഖകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ അവബോധം നല്‍കുന്നുണ്ട്.

ജില്ലയില്‍ കുരങ്ങുപനി തടയുന്നതിന്റെ ഭാഗമായി കുരങ്ങ് ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഡസ്റ്റിംഗ് അടക്കമുളള പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. അപ്പപ്പാറ മേഖലയില്‍ കര്‍ണാടകയില്‍ കൂലിവേലയ്ക്ക് പോകുന്നവരും, നിത്യ സന്ദര്‍ശകരുമായ ആളുകള്‍ക്കാണ് കുരങ്ങുപനി അധികവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കാടുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനുളള വിമുഖത പൂര്‍ണമായ പ്രതിരോധ കുത്തിവെയ്പിന് തടസ്സമായി നിലനില്‍ക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കുരങ്ങുപനി പിടിപ്പെടുവാന്‍ സാധ്യതയുളള സ്ഥലങ്ങളിലും, മറ്റ് പ്രദേശങ്ങളിലും ബോധവത്ക്കരണ ക്ലാസുകള്‍, ഐ.ഇ.സി. ബോര്‍ഡുകള്‍ ലഘുലേഖകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളില്‍ അവബോധം സൃഷ്ടി ക്കുവാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Wayanad
English summary
Monkey fever in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X