വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വലഹരിയില്‍ ബൈരക്കുപ്പ: 'മൂരിഅബ്ബ'യ്ക്ക് ഇത്തവണയും ആയിരങ്ങളെത്തി, മൂരികളെ അണിനിരത്തിയുള്ള ഘോഷയാത്ര കൗതുകമായി

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി (വയനാട്): കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പയിലെ പ്രധാനഉത്സവമായ മൂരിഅബ്ബയ്ക്ക് ഇത്തവണയും ആയിരങ്ങളെത്തി. നട്ടുച്ചയിലെ വെയിലിനെ വകവെക്കാതെ ആയിരങ്ങള്‍ അണിനിരന്ന താലപ്പൊലിയാത്ര കേരളത്തിലെ ഉത്സവങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നെങ്കിലും മൂരികളെ അണിനിരത്തിയുള്ള ഘോഷയാത്ര കൗതുകമായി.

<strong>കവർച്ച നടത്തി മോഷ്ട്ടിച്ച പണവുമായി നാട്ടിൽ എത്തും; പണം തുല്യമായി വീതിച്ചെടുക്കും, ഹനീഫ് ഗ്യാസ് കട്ടിങ്ങിൽ വിദഗ്ധൻ- എടിഎം കവർച്ച സംഘത്തിന്‍റെ മോഷണം ഇങ്ങനെ</strong>കവർച്ച നടത്തി മോഷ്ട്ടിച്ച പണവുമായി നാട്ടിൽ എത്തും; പണം തുല്യമായി വീതിച്ചെടുക്കും, ഹനീഫ് ഗ്യാസ് കട്ടിങ്ങിൽ വിദഗ്ധൻ- എടിഎം കവർച്ച സംഘത്തിന്‍റെ മോഷണം ഇങ്ങനെ

കബനീനദിയുടെ തീരത്ത് നടക്കുന്ന ഈ ഉത്സവം ഒത്തൊരുമയുടേയും ആത്മസംഗമങ്ങളുടെയും പ്രതീകം കൂടിയാണ്. മൂരി അബ്ബ ബൈരക്കുപ്പ ഗ്രാമത്തിന്റെ വെറുമൊരു ഉത്സവം മാത്രമല്ല. അതിന് പൂര്‍വ്വീകരുടെ ജീവിതത്തിന്റെ ഗന്ധം കൂടിയുണ്ട്. ചരിത്രത്തിന്റെ പിന്‍ബലത്തോടെയാണ് കര്‍ണാടക ഗ്രാമമായ ബൈരക്കുപ്പയിലെ ജനങ്ങള്‍ മൂരി അബ്ബ എന്ന ഉത്സവം ആഘോഷിക്കുന്നത്.

Moori Abba

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്ന് പലവിധ കാരണങ്ങളാല്‍ ഓടിപ്പോന്ന വേടൈ സമുദായത്തില്‍പ്പെട്ടവര്‍ അവരുടെ പൂര്‍വ്വീകരുടെ രക്ഷപ്പെടലിന്റെ ഓര്‍മ്മപുതുക്കുന്ന ചടങ്ങാണ് മൂരി അബ്ബ. പൂര്‍വ്വീകര്‍ ഓടി രക്ഷപ്പെടുമ്പോള്‍ ശിവ-പാര്‍വ്വതിമാര്‍ കാളകളുടെ രൂപത്തിലെത്തി വഴികാട്ടിയായെന്നും ബൈരക്കുപ്പയില്‍ സ്ഥിരതാമസമാക്കാന്‍ ആജ്ഞാപിച്ചെന്നുമാണ് വിശ്വാസം.

ബൈരക്കുപ്പയിലും പരിസരപ്രദേശങ്ങളിലും ഒതുങ്ങാതെ ബാവലി മുതല്‍ മൈസൂരു താലുക്ക് വരെയുള്ള ഗ്രാമങ്ങ ളിലെ വിവിധ ഭാഗങ്ങളിലേക്ക് വേടൈ സമുദായത്തില്‍പ്പെട്ടവര്‍ കുടിയേറിപാര്‍ത്തെങ്കിലും മൂരിഅബ്ബയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളിലുള്ളവരെല്ലാവരും കുടുംബസമേതം ബൈരക്കുപ്പയിലെത്തിച്ചേരും. പ്രധാന ഉത്സവദിവസമായിരുന്ന വ്യാഴാഴ്ച ആയിരങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും മൂരിഅബ്ബയില്‍ പങ്കെടുക്കാനെത്തിയത്.

കബനീനദിക്കരയിലെ ബസവേശ്വര ക്ഷേത്രത്തിനും ബൈരേശ്വര്‍ ക്ഷേത്രത്തിനും ഇടയില്‍ അലങ്കരിച്ച കാളകളെ ഓടിക്കുന്നതാണ് മൂരിഅബ്ബ എന്ന ഉത്സവത്തിന്റെ പ്രധാനചടങ്ങ്. വ്യാഴാഴ്ച ഒരു മണിയോടെയാണ് കബനീനദിക്കരയിലേക്ക് ക്ഷേത്രസന്നിധിക്ക് തിരുമുന്നിലൂടെ താലപ്പൊലിയുടെ അകമ്പടിയോടെ അലങ്കരിച്ച മൂരികളെയും കൊണ്ട് ഷോഘയാത്ര കടന്നുപോയത്. തുടര്‍ന്ന് കാളകളെ മുന്നില്‍ നിര്‍ത്തിയുള്ള മടക്കയാത്ര ബൈരേശ്വരന്‍ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. മൂരിഅബ്ബയിലെ പ്രധാനപരിപാടിയായ ഘോഷയാത്ര കാണാന്‍ നിരവധി പേരാണ് റോഡിനിരുവശത്തുമായി തമ്പടിച്ചത്.

ചെറുപ്പം മുതലെ പ്രത്യേകമായി പരിപാലിച്ച് വളര്‍ത്തിയ കാളകളെയാണ് മൂരിഅബ്ബയില്‍ പങ്കെടുപ്പിക്കുന്നത്. ഉത്സവദിവസമായ വ്യാഴാഴ്ച കുളിപ്പിച്ച് കുങ്കുമം ചാര്‍ത്തി, പൂമാലയണിയിച്ച്, പട്ടുപുതപ്പിച്ചാണ് മൂരികളെ ക്ഷേത്രസന്നിധിയിലെത്തിച്ചത്. പ്രത്യേക വഴിപാടുകള്‍ക്ക് ശേഷം ബസവേശ്വരക്ഷേത്രത്തില്‍ നിന്ന് ബൈരശ്വര ക്ഷേത്രത്തിലേക്ക് ഇവയെ ഓടിച്ചു. നേര്‍ച്ചയുടെ ഭാഗമായി കുട്ടികളും മുതിര്‍ന്നവരും കാളപ്പുറത്തേറി ക്ഷേത്രങ്ങള്‍ ചുറ്റുന്ന ചടങ്ങും നടന്നു.

തുടര്‍ന്ന് ഉച്ചയോടെ ഘോഷയാത്ര ആരംഭിച്ചു. ആനമാളത്ത് നിന്നാരംഭിച്ച ഘോഷയാത്രയില്‍ കേരളത്തിന്റെ ഉത്സവങ്ങളെ അനുസ്മരിപ്പിക്കും വിധം അമ്മന്‍കുടവും, താലപ്പൊലിയുമുണ്ടായിരുന്നു. ഡി ബി കുപ്പെയിലെയും പരിസരപ്രദേശങ്ങളിലെയും ഗ്രാമീണരെ ഒന്നിപ്പിക്കുന്ന പ്രധാന ആഘോഷം കൂടിയാണ് മൂരിഅബ്ബ. ദീപവലിക്ക് ശേഷമുള്ള അമാവാസി ദിവസമാണ് എല്ലാവര്‍ഷവും ഈ ആഘോഷമെന്നൊരു പ്രത്യേകത കൂടിയുണ്ട്.

ബൈരക്കുപ്പ പഞ്ചായത്തിന്റെ പൂര്‍ണപിന്തുണയും ഈ ഉത്സവത്തിനുണ്ട്. ഉത്സവദിവസം ബൈരേശ്വരന്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടന്നു. മൂരിഅബ്ബയില്‍ പങ്കെടുക്കുന്നതിനായി പുല്‍പ്പള്ളിയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി നിരവധി പേരാണ് കടവ് കടന്ന് ബൈരക്കുപ്പയിലെത്തിയത്.

Wayanad
English summary
'Moori Abba' celebration in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X