ന്യൂജന്‍ റൈഡര്‍മാരെ കുടുക്കി മോട്ടോര്‍ വാഹനവകുപ്പ്; ട്രേസ് ആപ്പ് വഴി 15500 രൂപ പിഴയടപ്പിച്ചു, അപകടം പതിവായ സാഹചര്യത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണം തുടങ്ങി!!
കല്‍പ്പറ്റ: റോഡ് സുരക്ഷയുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളും നിര്‍ദേശങ്ങളുമായി മോട്ടോര്‍വാഹനവകുപ്പ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂജെന്‍ റൈഡര്‍മാര്‍ക്കുള്ള മൂക്കുകയറാണ്. അപകടകരമായ രീതിയിലും അലക്ഷ്യമായും ഡ്രൈവിംഗ് നടത്തുന്നവരെയാണ് പിടികൂടി പിഴയടപ്പിച്ചത്. പനമരം-മാനന്തവാടി റൂട്ടില്‍ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താന്‍ ആവിശ്യപെട്ടപ്പോള്‍ അലക്ഷ്യമായും അപകടകരമായ രീതിയില്‍ നിര്‍ത്താതെ ഓടിച്ച പോയ അഞ്ച് ന്യൂജെന്‍ റൈഡര്‍മാരെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ട്രേസ് ആപ്പ് വഴി പിടികൂടി 15500 രൂപ പിഴ അടപ്പിച്ചത്.
വയനാട് ആര് ടി ഓ ജെയിംസ്, എന്‍ഫോഴ്സ്മെന്റ് ആര് ടി ഒ എ കെ രാധാകൃഷ്ണന് എന്നിവരുടെ നിര്‍ദേശപ്രകാരം പിന്നീട് ഇവര്‍ക്ക് ബോധവത്കരണം നല്കി വിട്ടയച്ചു. ഇതില്‍ 18 വയസ് തികയാത്ത കുട്ടി ഡ്രൈവര്‍മാരും, സൈലെന്സര് രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഉണ്ടായിരുന്നു. എം വി ഐ പ്രേമരാജന്‍, എ എം വി ഐമാരായ അനൂപ്, സുനീഷ്, മുജീബ് റഹ്മാന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അതേസമയം, വയനാട്ടില്‍ അടുത്തിടെയുണ്ടാകുന്ന വര്‍ധിക്കുന്ന റോഡപകടങ്ങള്‍ തടയാന്‍ സുരക്ഷാ മുന്‍കരുതലുമായി കെ.എസ്.ആര്.ടി.സി.ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്ക് മോട്ടാര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍ക്ക് നല്‍കിത്തുടങ്ങി. കൂടാതെ ചുരമിറങ്ങുന്ന വാഹനങ്ങള്‍ക്ക് അടിവാരത്ത് പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്.ടി.സി. മോട്ടാര്‍ വാഹന വകുപ്പ് സംയുക്ത തീരുമാനമുണ്ട്.
ജില്ലയില്‍ അടിക്കടികെ.എസ്.ആര്.ടി.സി.ബസുകള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണ് ജില്ലയിലെ കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണമുള്പ്പെടെയുള്ള പരിപാടികള്‍ നടത്തുന്നത്. ആദ്യപടിയായി മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം ആരംഭിച്ചു. സോണല്‍ അസിസ്റ്റന്റ് വര്‍ക്ക്സ് മാനേജര്‍ കെ.മുഹമ്മദ് സഫറുള്ള ബോധവത്ക്കരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കെ എസ് ആര് ടി സി ബസുമായി കൂട്ടിയിടിച്ചാണ് അടുത്തിടെ രണ്ട് പേര് മരിച്ചത്. അപകടത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുന്നതോടൊപ്പം ബസുകള്‍ കട്ടപ്പുറത്താവുന്നതിന്റെയും പശ്ചാതലത്തില്‍ അപകടങ്ങള്‍ കുറക്കുന്നതോടൊപ്പം ഇന്ധനക്ഷമതയും കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആര്.ടി.സി. മോട്ടോര്‍ വാഹനവകുപ്പുമായി കൈകോര്‍ത്തുകൊണ്ട് ബോധവത്ക്കരണ പരിപാടികളുമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications