വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വീണ്ടും വയനാട്ടില്‍: മത്സരം ഡിസംബര്‍ ഏഴ് മുതല്‍ മാനന്തവാടിയില്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: സംസ്ഥാന ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ഡിടിപിസി, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വീണ്ടും വയനാട്ടിലേക്ക്. ഇത്തവണ മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശിനി തേയില എസ്റ്റേറ്റിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

<strong>പാര്‍ട്ടിക്ക് മസ്തിഷ്‌കം പണയപ്പെടുത്തിയ അടിമജന്മകള്‍ തകര്‍ക്കുന്നത് ഭരണഘടനയെ; വിമര്‍ശനവുമായി ബല്‍റാം</strong>പാര്‍ട്ടിക്ക് മസ്തിഷ്‌കം പണയപ്പെടുത്തിയ അടിമജന്മകള്‍ തകര്‍ക്കുന്നത് ഭരണഘടനയെ; വിമര്‍ശനവുമായി ബല്‍റാം

അന്താരാഷ്ട്രതാരങ്ങളുടെ സാന്നിധ്യത്താല്‍ സമ്പന്നമാണ് പഞ്ചാരക്കൊല്ലിയില്‍ നടക്കുന്ന പതിനഞ്ചാമത് രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാംപ്യന്‍ഷിപ്പ് (എം.ടി.ബി അഞ്ചാം എഡിഷന്‍). ഇന്റര്‍നാഷണല്‍ ക്രോസ് കണ്‍ട്രി, നാഷണല്‍ ക്രോസ് കണ്‍ട്രി (പുരുഷ, വനിത) വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കും. മത്സരത്തില്‍ യു.സി.ഐയുടെയോ സി.എഫ്.ഐയുടെയോ ലൈസന്‍സുള്ള താരങ്ങള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ സാധിക്കുക. കേരളത്തില്‍ നടക്കുന്ന അഞ്ചാമത് മത്സരമാണ് ഡിസംബറിലേത്. 10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. ദേശീയ ക്രോസ് കണ്‍ട്രി വിഭാഗത്തില്‍ ആദ്യമായി വനിതകള്‍ പങ്കെടുക്കുന്നു എന്നതും ഈ ചാമ്പ്യന്‍ഷിപ്പിന്റെ പ്രത്യേകതയാണ്.

cyclingchampionshp

ഇതിന് മുന്‍പ് 2015ലും പഞ്ചാരക്കൊല്ലി രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. 2012ല്‍ വയനാട് ജില്ലയിലെ പൊഴുതനയിലാണ് കേരളത്തിലാദ്യമായി രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. എം.ബി.ടി കേരളയുടെ രണ്ടാം പതിപ്പില്‍ ഒളിമ്പിക് മത്സര ഇനമായ ക്രോസ്‌കണ്‍ട്രി മത്സരമാണ് (സൈക്ലോ ക്രോസ്) നടന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍ക്യൂട്ട് ട്രാക്കാണ് മത്സരത്തിനായി തയാറാക്കിയത്.

യൂനിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണല്‍, സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടേതായിരുന്നു സാങ്കേതിക സഹായം. ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും ഒരാള്‍ക്കുമാത്രം കടന്നു പോകാവുന്ന വഴികളും കൊടും വളവുകളും തോടുകളും ഉള്‍പ്പെടുന്നതായിരുന്നു ട്രാക്ക്. കൊല്ലം ജില്ലയിലെ തെന്മലയിലും തിരുവനന്തപുരം ജില്ലയിലെ കോവളത്തുമായി നടന്ന എം.ടി.ബി കേരളയുടെ ആദ്യ പതിപ്പില്‍ ഏഴു രാജ്യങ്ങളില്‍നിന്നുള്ള 120 താരങ്ങള്‍ പങ്കെടുത്തിരുന്നു. മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ സൈക്ലിംഗ് ട്രാക്ക് ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാറും ടിഡിപിസി ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം പരിശോധന നടത്തി.

Wayanad
English summary
International mountain cycling championship in wayanad from december 7th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X