വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയിലെ ഓഫീസ് ജീവനക്കാര്‍ക്ക് എട്ടുമാസമായി ശമ്പളമില്ല; നൂറിലധികം ജീവനക്കാര്‍ ദുരിതത്തില്‍
മാനന്തവാടി: വയനാട്ടിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. മാസങ്ങളായി തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാതിരുന്നത് പ്രതിഷേധത്തെ തുടര്‍ന്ന് ശരിയായെങ്കിലും ഇപ്പോള്‍ ഓഫീസ് ജീവനക്കാര്‍ക്ക് വേതനമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ എട്ടുമാസമായി ശമ്പളമില്ലാതെയാണ് വിവിധ പഞ്ചായത്തുകള്‍ക്ക് കീഴിലെ തൊഴിലുറപ്പ് പദ്ധതിയിലെ ഓഫീസ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രോഗ്രാം ഓഫീസിലും, ജില്ലാ ജോയിന്റ് പ്രോഗ്രാം ഓഫീസുകളിലും, ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് ഓഫീസുകളിലുമായി 150-ലേറെ ജീവനക്കാരാണ് ജില്ലയില്‍ ജോലി ചെയ്തുവരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ശമ്പളമില്ലാതെ ദുരിതത്തില്‍പ്പെട്ടിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള വേതനത്തോടൊപ്പമാണ് ഓഫീസ് ജീവനക്കാരുടെ വേതനവും വരാറുള്ളത്.

എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തൊഴിലാളികളുടെ വേതനം കൃത്യമായി എത്തിയെങ്കിലും, ഓഫീസ് ജീവനക്കാരുടെ വേതനം ആഗസ്റ്റ് മുതല്‍ ഇതുവരെയായിട്ടും എത്തിയിട്ടില്ല. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലും, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുമാണ് തൊഴിലുറപ്പ് പദ്ധതി ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്. കൃത്യമായി വരുമാനമുള്ളതും, ഫണ്ടുകള്‍ നീക്കിയിരിപ്പുള്ളതുമായ ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഓഫീസ് ജീവനക്കാര്‍ക്ക് ഇപ്പോഴും ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ വരുമാനം ഇല്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിയിലെ ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല.
ചില ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബ്ലോക്ക് പ്രോഗ്രാം ഓഫീസിലെ ജീവനക്കാര്‍ക്കും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളും, നാല് ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്. ഗ്രാമപഞ്ചായത്തുകളി അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍മാര്‍, അക്കൗണ്ടന്റ്, മറ്റ് ജീവനക്കാര്‍ എന്നിവരടക്കം അഞ്ച് പേരാണ് തൊഴിലുറപ്പ് പദ്ധതി ഓഫീസുകളില്‍ ജോലി ചെയ്യുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications