വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയിലെ ഓഫീസ് ജീവനക്കാര്‍ക്ക് എട്ടുമാസമായി ശമ്പളമില്ല; നൂറിലധികം ജീവനക്കാര്‍ ദുരിതത്തില്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. മാസങ്ങളായി തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാതിരുന്നത് പ്രതിഷേധത്തെ തുടര്‍ന്ന് ശരിയായെങ്കിലും ഇപ്പോള്‍ ഓഫീസ് ജീവനക്കാര്‍ക്ക് വേതനമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ എട്ടുമാസമായി ശമ്പളമില്ലാതെയാണ് വിവിധ പഞ്ചായത്തുകള്‍ക്ക് കീഴിലെ തൊഴിലുറപ്പ് പദ്ധതിയിലെ ഓഫീസ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്.

മോദി ജി മിണ്ടാതിരുന്നതല്ല പ്രശ്നം ടിവിയുടേത് ആയിരുന്നു മിത്രമേ.. ട്രെന്‍ന്‍റായി പുതിയ ഇമോജി; ട്രോള്‍മോദി ജി മിണ്ടാതിരുന്നതല്ല പ്രശ്നം ടിവിയുടേത് ആയിരുന്നു മിത്രമേ.. ട്രെന്‍ന്‍റായി പുതിയ ഇമോജി; ട്രോള്‍

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രോഗ്രാം ഓഫീസിലും, ജില്ലാ ജോയിന്റ് പ്രോഗ്രാം ഓഫീസുകളിലും, ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് ഓഫീസുകളിലുമായി 150-ലേറെ ജീവനക്കാരാണ് ജില്ലയില്‍ ജോലി ചെയ്തുവരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ശമ്പളമില്ലാതെ ദുരിതത്തില്‍പ്പെട്ടിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള വേതനത്തോടൊപ്പമാണ് ഓഫീസ് ജീവനക്കാരുടെ വേതനവും വരാറുള്ളത്.

9-mgnrega-05

എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തൊഴിലാളികളുടെ വേതനം കൃത്യമായി എത്തിയെങ്കിലും, ഓഫീസ് ജീവനക്കാരുടെ വേതനം ആഗസ്റ്റ് മുതല്‍ ഇതുവരെയായിട്ടും എത്തിയിട്ടില്ല. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലും, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുമാണ് തൊഴിലുറപ്പ് പദ്ധതി ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്. കൃത്യമായി വരുമാനമുള്ളതും, ഫണ്ടുകള്‍ നീക്കിയിരിപ്പുള്ളതുമായ ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഓഫീസ് ജീവനക്കാര്‍ക്ക് ഇപ്പോഴും ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ വരുമാനം ഇല്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിയിലെ ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല.

ചില ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബ്ലോക്ക് പ്രോഗ്രാം ഓഫീസിലെ ജീവനക്കാര്‍ക്കും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളും, നാല് ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്. ഗ്രാമപഞ്ചായത്തുകളി അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍മാര്‍, അക്കൗണ്ടന്റ്, മറ്റ് ജീവനക്കാര്‍ എന്നിവരടക്കം അഞ്ച് പേരാണ് തൊഴിലുറപ്പ് പദ്ധതി ഓഫീസുകളില്‍ ജോലി ചെയ്യുന്നത്.

Wayanad
English summary
MREG labours face threat from wage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X