• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സാമ്പത്തിക സംവരണം: ഭരണഘടന വിഭാവനം ചെയ്ത സാമൂഹ്യനീതി അട്ടിമറിച്ചുവെന്ന് എം എസ് എഫ് ദേശീയ നേതൃക്യാംപ്

  • By Desk

പനമരം (വയനാട്): കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തികസംവരണത്തിനെതിരെ എം എസ് എഫ് ദേശീയ നേതൃക്യാംപ്. ഉദ്യോഗ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമായിരുന്ന അവസരം കവര്‍ന്നെ ടുക്കുന്നതിലൂടെ ഭരണഘടന വിഭാവനം ചെയ്ത സാമൂഹ്യ നീതി അട്ടിമറിക്ക പ്പെടുകയാണെന്ന് നേതൃക്യാംപ് അഭിപ്രായപ്പെട്ടു.

വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ചാൽ നടപടി; വാഹനത്തിന്റെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് റദ്ദു ചെയ്യും, ഡ്രൈവറുടെ ലൈസൻസും കട്ടാകും!!

സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ലെന്നും വയനാട് പനമരം കൂളിവയലില്‍ നടക്കുന്ന എം.എസ്.എഫ്. ദേശീയ നേതൃ ക്യാമ്പ് അഭിപ്രായപ്പെട്ടു. പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭരണഘടന ഉറപ്പ് നല്‍കിയതാണ് സംവരണം.

MSF

ഈ അവകാശത്തെയാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തത്. ഇതിനെതിരെ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലും ക്യാമ്പസുകളിലും ദളിത് പിന്നോക്ക വിദ്യാര്‍ത്ഥി സംഘടനകളെയും സമാനമനസ്‌കരേയും അണിനിരത്തി എം.എസ്.എഫ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വക ലാശാലകളിലും നിയമനത്തിന് മാനദണ്ഡമാക്കിയിരുന്ന 200 പോയിന്റ് റോസ്റ്റര്‍ സംവിധാനത്തിന് പകരം 13 പോയിന്റ് റോസ്റ്റര്‍ മാനദണ്ഡം നടപ്പിലാക്കുന്നത് വഴി സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ നഗ്നമായ ലംഘനമാണഅ നടക്കുന്നത്.

പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണിത്. 200 പോയിന്റ് റോസ്റ്റര്‍ മാനദണ്ഡമാക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനത്തെ ഒരു യൂണിറ്റായി പരിഗണിക്കുമ്പോള്‍ 13 പോയിന്റ് റോസ്റ്ററില്‍ ഡിപ്പാര്‍ട്മെന്റുകളെയാണ് ഒരു യൂണിറ്റായി പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ സംവരണം നടപ്പിലാക്കുക അപ്രായോഗികമായി തീരുമെന്നും നേതൃക്യാംപ് ചൂണ്ടിക്കാട്ടുന്നു.

ഭരണഘടന വിഭാവനം ചെയ്ത സംവരണം ഉറപ്പ് വരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്നും എംഎസ്എഫ് നേതൃക്യാംപ് ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എംപി ക്യാംപിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ സെഷനുകളില്‍ എംസി വടകര, റാഷിദ് ഗസ്സാലി, ശറഫുദ്ധീന്‍ ഹുദവി (ദാറുല്‍ ഹുദ പൂങ്കനൂര്‍ ക്യാമ്പസ്), ഇഗ്നോ സര്‍വ്വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ബഷീര്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

വ്യത്യസ്ത സെഷനുകളില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാന പ്രസിഡന്റുമാരായ ഖൈസര്‍ അബ്ബാസ് (ഉത്തര്‍പ്രദേശ്), നൂറുദ്ധീന്‍ മൊല്ല (പശ്ചിമ ബംഗാള്‍), എം അന്‍സാരി (തമിഴ്നാട് ), ഇമ്രാന്‍ ആലം (ബീഹാര്‍), അഡ്വ.അബ്ദുല്‍ ജലീല്‍ (കര്‍ണാടക), ജാവേദ് അക്രം (പഞ്ചാബ്), തൗസീഫ് ഹുസൈന്‍ റാസ (ആസാം), ഷഹബാസ് ഹുസൈന്‍ (ജാര്‍ഖണ്ഡ് )എന്നിവര്‍ സംസാരിച്ചു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, പടയന്‍ മുഹമ്മദ്, യഹ്യാഖാന്‍ തലക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

Wayanad

English summary
MSF Campaign against economic reservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more