Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴമഹോത്സവം: ബി ടു ബി മീറ്റ് 12ന്; മഡ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ 13ന്

കല്‍പ്പറ്റ: പകുതിദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുകയാണ് ഇത്തവണത്തെ വയനാട് മഴ മഹോത്സവം. വയനാടിന്റെ ടൂറിസം മേഖലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിക്കുന്ന മഴ മഹോത്സവത്തിന്റെ സുപ്രധാന പരിപാടിയായ ബിസിനസ് ടു ബിസിനസ് മീറ്റ് ജൂലൈ 12ന് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടക്കും. ബിസിനസ് ടു ബിസിനസ് മീറ്റില്‍ സൗദി അറേബ്യയുടെ ഇന്ത്യന്‍ സ്ഥാനപതി സൗദ് മുഹമ്മദ് അല്‍ സാദി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഡബ്ല്യു.ടി.ഒ സെക്രട്ടറി സി.പി. ശൈലേഷ്, മുന്‍ പ്രസിഡന്റ് ജോസ് കൈനടി, സ്പ്ലാഷ് കോ ഓര്‍ഡിനേറ്റര്‍ എം.ജെ.സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

splash11-1562

രാവിലെ ഒമ്പതിനു ആരംഭിക്കുന്ന പരിപാടിയില്‍ രാജ്യത്തിനകത്തും പുറത്തും നിന്നായി ടൂര്‍ ഓപ്പറേറ്റര്‍മാരും എഴുത്തുകാരും ബ്ലോഗര്‍മാരും ഉള്‍പ്പടെ 400 പേര്‍ പങ്കെടുക്കും. കേരള ടൂറിസം ഡയറ്കടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും.സൗദി അറേബ്യയില്‍നിന്നുള്ള 16 ബ്ലോഗര്‍മാരും ബി ടു ബി മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. കേരള ടൂറിസം വകുപ്പിന്റെ ക്ഷണിതാക്കളായാണ് ഇവര്‍ എത്തുന്നത്. ബിസിനസ് ടു ബിസിനസ് മീറ്റില്‍ പങ്കെടുക്കുന്നരെ ഡബ്ല്യു.ടി.ഒ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും പരിചയ പ്പെടുത്തും. മഴമഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഡ് ഫുട്ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ നടന്നുവരികയാണ്.

splaash-15

13-ന് കാക്കവയലിനു സമീപം പ്രത്യേകം ഒരുക്കിയ പാടത്താണ് ഫൈനല്‍. ഞായറാഴ്ച സൈക്ലിംഗും പൂര്‍ത്തിയായി. ലക്കിടിയില്‍ ആരംഭിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 120 കിലോമീറ്റര്‍ സഞ്ചരിച്ച് അതേ സ്ഥലത്ത് തന്നെയായിരുന്നു സൈക്ലിംഗ് സമാപനം. 14-ന് ഹോട്ടല്‍ ഹരിതഗിരി ഹാളില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സെമിനാറും നടത്തും. വയനാട് ജില്ലയില്‍ ടൂറിസം വികസനത്തിന് ഇതിനകം നടത്തിയ മഴമഹോത്സവങ്ങള്‍ ഏറെ പ്രയോജനം ചെയ്തിട്ടുണ്ടെന്നു ഭാരവാഹികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+